എഴുതുമ്പോള്‍ വാക്കുകള്‍ എണ്ണാവുന്ന പേനയുമായി ഒമ്പത് വയസ്സുകാരന്‍

എഴുതുമ്പോള്‍ വാക്കുകള്‍ എണ്ണാവുന്ന പേനയുമായി ഒമ്പത് വയസ്സുകാരന്‍

ശ്രീനഗര്‍: എഴുതുമ്പോള്‍ തന്നെ വാക്കുകള്‍ എണ്ണാവുന്ന പേന കണ്ടുപിടിച്ച് ഒന്‍പത് വയസുകാരന്‍. വടക്കന്‍ കശ്മീരിലെ മുസാഫര്‍ എന്ന മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തന്റെ കണ്ടുപിടുത്തം കൊണ്ട് വിസ്മയം തീര്‍ത്തത്.

എഴുതി തുടങ്ങുമ്പോള്‍ പേനയുടെ പിന്നില്‍ പിടിപ്പിച്ചിരിക്കുന്ന ചിപ്പ് വഴി വാക്കുകള്‍ എണ്ണിതിട്ടപ്പെടുത്തുകയാണ് ചെയ്യുന്നത്. പേനയുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്‍സിഡി മോണിറ്ററില്‍ വാക്കുകളുടെ എണ്ണം എഴുതി കാണിക്കും. മെസേജ് വഴി ഒരു മൊബൈല്‍ ഫോണിലേക്കും ബന്ധിപ്പിക്കുന്നതിനുള്ള സൗകര്യമുണ്ട്. വാക്കുകളുടെ എണ്ണം അറിയാന്‍ കഴിയാഞ്ഞതിനാല്‍ പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെ തുടര്‍ന്നാണ് താന്‍ ഇത്തരമൊരു പേന നിര്‍മ്മിക്കണമെന്ന് ആലോചിച്ചതെന്ന്് മുസാഫര്‍ പറഞ്ഞു. അവസാന പരീക്ഷയില്‍ കുറച്ച് വാക്കുകള്‍ മാത്രം എഴുതിയതിനാല്‍ എനിക്ക് വളരെ കുറച്ച് മാര്‍ക്ക് മാത്രമാണ് ലഭിച്ചത്. അന്ന് മുതല്‍ വാക്കുകള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയുന്ന പേന കണ്ടുപിടിക്കാനുള്ള ശ്രമത്തിലായിരുന്നു താനെന്ന് മുസാഫര്‍ പറയുന്നു.

പരീക്ഷയ്ക്ക് വലിയ ഉത്തരങ്ങള്‍ എഴുതേണ്ടി വരുന്ന സാഹചര്യങ്ങളില്‍ ഈ പേന കുട്ടികളെ സഹായിക്കുമെന്ന് മുസാഫര്‍ അറിയിച്ചു. മെയ് മുതല്‍ പേന മാര്‍ക്കറ്റില്‍ ലഭ്യമാകും. രാഷ്ട്രപതി ഭവനിലെ സയന്‍സ് ആന്റ് ടെക്‌നോളജി വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണല്‍ ഇന്നോവേഷന്‍ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പേനയുടെ ആദ്യമാതൃക പ്രദര്‍ശിപ്പിച്ചപ്പോള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുസാഫറിനെ പ്രത്യേകം അഭിനന്ദിച്ചു.

 

Comments

comments

Categories: Motivation