കോമണ്‍വെല്‍ത്ത് ഇന്നൊവേഷന്‍  ഇന്‍ഡെക്‌സ് : ഇന്ത്യ പത്താം സ്ഥാനത്ത്

കോമണ്‍വെല്‍ത്ത് ഇന്നൊവേഷന്‍  ഇന്‍ഡെക്‌സ് : ഇന്ത്യ പത്താം സ്ഥാനത്ത്

യുകെ, സിംഗപ്പൂര്‍, കാനഡ എന്നിവയാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍

ലണ്ടന്‍: പുതിയ കോമണ്‍വെല്‍ത്ത് ഇന്നൊവേഷന്‍ ഇഡെക്‌സില്‍ ഇന്ത്യയ്ക്കു പത്താം സ്ഥാനം. യുകെ, സിംഗപ്പൂര്‍, കാനഡ എന്നിവയാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളിലുള്ളത്. ലണ്ടനില്‍ നടന്ന കോമണ്‍വെല്‍ത്ത് രാജ്യങ്ങളുടെ നേതാക്കളുടെ യോഗമായ കോമണ്‍വെല്‍ത്ത് ഹെഡ്‌സ് ഓഫ് ഗവണ്‍മെന്റ് മീറ്റിംഗിനോടനുബന്ധിച്ച് (സിഎച്ച്ഒജിഎം)പുതിയ കോമണ്‍വെല്‍ത്ത് ഇന്നൊവേഷന്‍ ഹബ്ബിന്റെ ഭാഗമായിട്ടാണ് ഇഡെക്‌സ് പുറത്തിറക്കിയത്. യുഎന്‍ വേള്‍ഡ് ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി ഓര്‍ഗനൈസേഷനും ആനുവല്‍ ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സും സഹകരിച്ചാണ് ഇന്‍ഡക്‌സ് തയാറാക്കിയത്.

53 അംഗ കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ തങ്ങളെ തന്നെ രേഖപ്പെടുക്കാന്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്കും സംഘടനകളെയും പൗരന്‍മാരും സഹായിക്കുന്നതിനുള്ള അവസരങ്ങള്‍ ലഭ്യമാക്കുകയാണ് പുതിയ കോമണ്‍വെല്‍ത്ത് ഇന്നൊവേഷന്‍ ഹബ്ബിന്റെ ഉദ്ദേശ്യം. ഹബ്ബ് കോമണ്‍വെല്‍ത്ത് രാജ്യങ്ങള്‍ക്ക് തങ്ങളുടെ ഉല്‍പ്പന്ന/സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും മറ്റ് കോമണ്‍വെല്‍ത്ത് രാജ്യങ്ങളുമായി പങ്കുവെക്കാനും മികച്ച ഓണ്‍ലൈന്‍ സ്‌പേസ് പ്രദാനം ചെയ്യും.

കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ 60 ശതമാനത്തോളം ജനങ്ങളും മികച്ച കഴിവും ഇന്നൊവേഷന്‍ അഭിരുചികളുമുള്ള 30 വയസിനു താഴെയുള്ളവരാണ്. പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഈ കഴിവുകളെ ഒരു കുടക്കീഴില്‍ സമന്വയിപ്പിക്കുകയും പങ്കുവെക്കാന്‍ അവസരമൊരുക്കുകയും ചെയ്യുമെന്ന് കോമണ്‍വെല്‍ത്ത് സെക്രട്ടറി ജനറല്‍ പട്രീഷ്യ സ്‌കോട്ട്‌ലാന്റ് പറഞ്ഞു. സംഘടനയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണ് പ്ലാറ്റ്‌ഫോം രൂപീകരണം. ഇത് സംഘടനയെ പുതിയ ഊര്‍ജതലങ്ങളിലേക്കും വിവരവിജ്ഞാന യുഗത്തിലേക്കും കൂട്ടികൊണ്ടുപോകുകയും കോമണ്‍വെല്‍ത്തിന്റെ പ്രസക്തി വര്‍ധിപ്പിക്കും- അവര്‍ അഭിപ്രായപ്പെട്ടു

പുതിയ കോമണ്‍വെല്‍ത്ത് ഇന്നൊവേഷന്‍ ഫണ്ട് അംഗരാജ്യങ്ങളെ സാമ്പത്തികമായി പിന്തുണയ്ക്കും. ഇന്ത്യ ഈ സഹകരണ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രധാന രാജ്യമാണ്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളിലെ ഇന്നൊവേറ്റര്‍മാര്‍ക്ക് ധനസഹായം, ഡെറ്റ്-ഇക്വിറ്റി നിക്ഷേപങ്ങള്‍ എന്നിവ ലഭ്യമാക്കികൊണ്ട് ഡെവലപ്‌മെന്റ്, ടെസ്റ്റിംഗ്, എവിഡന്‍സ് അധിഷ്ഠിത, വിപണിയില്‍ പരീക്ഷിച്ച ഇന്നൊവേഷനെ ഫണ്ട് പ്രോല്‍സാഹിപ്പിക്കും. പ്രധാന മന്ത്രി നരേന്ദ്ര മോദി സിഎച്ച്ഒജിഎമ്മില്‍ പങ്കെടുക്കുന്നുണ്ട്. 2009 നുശേഷം ആദ്യമായിട്ടാണ് കോമണ്‍വെല്‍ത്ത് നേതാക്കളുടെ യോഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നത്.

Comments

comments

Categories: World