ഡിഎസ്ബി കണ്‍സ്യൂമര്‍ പാര്‍ട്‌ണേഴ്‌സ് നിക്ഷേപം നടത്തി

ഡിഎസ്ബി കണ്‍സ്യൂമര്‍ പാര്‍ട്‌ണേഴ്‌സ് നിക്ഷേപം നടത്തി

ന്യൂഡെല്‍ഹി: സിംഗപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ ഡിഎസ്ബി കണ്‍സ്യൂമര്‍ പാര്‍ട്‌ണേഴ്‌സ് ഡെല്‍ഹി ആസ്ഥാനമായ സ്ലീപ്പി ഔള്‍ ബ്രാന്‍ഡിന്റെ ഉടമസ്ഥരായ സ്ലീപ്പി ഔള്‍ കോഫി പ്രൈവറ്റ് ലിമിറ്റഡില്‍ 3.26 കോടി രൂപ നിക്ഷേപിച്ചു. പാക്കേജ്ഡ് ബിവറേജസ് മേഖലയിലെ ഡിഎസ്ജിയുടെ രണ്ടാമത്തെ നിക്ഷേപ ഇടപാടാണിത്. ഉല്‍പ്പാദനം വര്‍ധിപ്പിക്കുക, റീട്ടെയ്ല്‍ സാന്നിധ്യം വര്‍ധിപ്പിക്കുക, വിദേശ വിപണികളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുക തുടങ്ങിയ പദ്ധതികള്‍ക്കായിരിക്കും തുക വിനിയോഗിക്കുക.

ഡിഎസ്ജിയുമായി സഹകരിക്കാന്‍ കഴിയുന്നതില്‍ സന്തോഷമുണ്ടെന്നും വരും വര്‍ഷങ്ങളില്‍ സ്റ്റോറുകളുടെ എണ്ണം വര്‍ധിപ്പിച്ചും റീട്ടെയ്ല്‍ സാന്നിധ്യം, മാര്‍ക്കറ്റിംഗ് എന്നിവ വികസിപ്പിച്ചുകൊണ്ട് നിലവിലെ 15,000 എന്ന ഉപഭോക്തൃ അടിത്തറ ഉയര്‍ത്തുന്നതിനാണ് കമ്പനി പ്രധാന്യം നല്‍കുകയെന്നും സഹസ്ഥാപകന്‍ അജയ് തണ്ഡി പറഞ്ഞു.

2016ല്‍ ജെപി മോര്‍ഗന്‍ മുന്‍ ജീവനക്കാരനായിരുന്ന അജയ് , ജിന്‍ഡാല്‍ സ്‌കൂള്‍ ഓഫ് ലോ പൂര്‍വ വിദ്യാര്‍ത്ഥികളായ അര്‍മാന്‍ സൂദ്, അശ്വജിത് സിംഗ് എന്നിവര്‍ ചേര്‍ന്നാണ് സ്ലീപ്പി ഔള്‍ കോഫി പ്രൈവറ്റ് ലിമിറ്റഡ് ആരംഭിക്കുന്നത്. സ്വന്തം വെബ്‌സൈറ്റിനു പുറമെ ഫുഡ്ഹാള്‍, ലേ മാര്‍ഷെ, മോഡേന്‍ ബസാര്‍ റീട്ടെയ്ല്‍ ചെയ്ന്‍ എന്നിവ വഴി റീട്ടെയ്ല്‍ മേഖലയില്‍ സ്റ്റാര്‍ട്ടപ്പ് പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Business & Economy