കത്വ സംഭവം; പ്രതികളെ പിന്തുണച്ച ബിജെപി മുന്‍ മന്ത്രിക്ക് സ്വീകരണം

കത്വ സംഭവം; പ്രതികളെ പിന്തുണച്ച ബിജെപി മുന്‍ മന്ത്രിക്ക് സ്വീകരണം

ജമ്മുകശ്മീര്‍: രാജ്യത്തെ നടുക്കിയ കൊടും ക്രൂരതയ്ക്ക് ശേഷം പ്രതികളെ പിന്തുണച്ച് രംഗത്തെത്തിയ ബിജെപി നേതാവും മുന്‍മന്ത്രിയുമായ ലാല്‍ സിങ്ങിന് സ്വീകരണം. ഇതിനൊപ്പം ഇയാളുടെ റോഡ് ഷോയും നടന്നു. പ്രതികളെ പിന്തുണച്ചത് വിവാദമായതോടെ ലാല്‍സിങ്ങിന്റെയും വ്യവസായ മന്ത്രിയായിരുന്ന ചന്ദ്ര പ്രകാശ് ഗംഗയുടെയും രാജി ആവശ്യപ്പെട്ട് മുഖ്യമന്ത്രി മെഹ്ബുബ മുഫ്തി രംഗത്തെത്തുകയായിരുന്നു.

ഈയൊരു പെണ്‍കുട്ടിയുടെ മരണത്തില്‍ ഇത്ര കോലാഹലം എന്തിനാണെന്നും ഇത്തരത്തില്‍ എത്രയോ പെണ്‍കുട്ടികള്‍ ഇവിടെ കൊല്ലപ്പെടുന്നുവെന്നുമായിരുന്നു ലാല്‍സിങ്ങ് പ്രതികളെ ന്യായീകരിച്ചുകൊണ്ട് പറഞ്ഞത്. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്തതിനെ ചന്ദ്ര പ്രകാശ് ഗംഗ, ജംഗിള്‍ രാജ് എന്നാണ് വിശേഷിപ്പിച്ചത്. പരാമര്‍ശങ്ങള്‍ വന്‍ വിവാദമായതോടെ പുതിയ നടപടികളില്‍ നിന്ന് തെല്ലു പിന്‍വലിഞ്ഞ ബിജെപി ഇവര്‍ക്ക് സ്വീകരണം ഒരുക്കിക്കൊണ്ട് നിലപാടില്‍ മാറ്റമില്ലെന്ന് തെളിയിക്കുകയാണ്.

Comments

comments

Categories: FK News