ആസാദിക്ക് ഇരട്ട നേട്ടം ; മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടി

ആസാദിക്ക് ഇരട്ട നേട്ടം ; മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയില്‍ ഇടം നേടി

കൊച്ചി: ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ച്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സിന് (ആസാദി) ഇരട്ട നേട്ടം. ദി നോളജ് റിവ്യൂ എന്ന രാഷ്ട്രാന്തര വിദ്യാഭ്യാസ മാസിക 2018ലെ ഏറ്റവും മികച്ച 20 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആസാദി ഇടം നേടി. എന്തെങ്കിലും തൊഴില്‍ നേടുകയെന്നതില്‍ കേന്ദ്രീകരിച്ചുള്ള വിദ്യാഭ്യാസ സമ്പ്രദായത്തെ വെല്ലുവിളിച്ചു കൊണ്ട് വിദ്യാര്‍ത്ഥികളില്‍ പഠനത്തോട് അഭിനിവേശം ജനിപ്പിക്കുന്ന പാഠ്യപദ്ധതി പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനങ്ങളെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ദി അക്കാദമിക് ഇന്‍സൈറ്റ്‌സ് എന്ന മാസിക ഏര്‍പ്പെടുത്തിയ ഇന്ത്യയിലെ ഏറ്റവും മികച്ച 10 ആര്‍ക്കിടെക്ച്ചര്‍ കോളേജുകളുടെ പട്ടികയിലും ആസാദി ഇടം നേടി. സമൂഹത്തിന്റെ ഉന്നമനത്തിലും വിദ്യാഭ്യാസ രംഗത്ത് പ്രത്യേകിച്ചും ആസാദി കൈവരിച്ച മികച്ച നേട്ടങ്ങള്‍ പരിഗണിച്ചാണ് ഈ ബഹുമതി.

Comments

comments

Categories: Education