കലകളിലൂടെ തിളങ്ങി ആര്യനന്ദ

കലകളിലൂടെ തിളങ്ങി ആര്യനന്ദ

കോഴിക്കോടിന്റെ ഭാവി കലാ പ്രതിഭ.

ചിലര്‍ അങ്ങനെയാണ്, ജനനം മുതല്‍ക്കെ കല കൂടപിറപ്പായി ഒപ്പം മുണ്ടാകും. അവരുടെ ജീവിതം തന്നെ കലയ്ക്ക് വേണ്ടി മാറ്റി വയ്ക്കപ്പെട്ടവയാണ്. അത്തരമൊരു കലാകാരിയാണ് കോഴിക്കോട്ടുകാരി ആര്യനന്ദയും. വളരെ ചെറുപ്പം മുതല്‍ക്കെ കലാ ലോകത്തേക്ക് കടന്നു വന്ന ഈ കൊച്ചു മിടുക്കി ഇന്ന് പാട്ടിലായാലും

നൃത്തത്തിലായാലും അഭിനയത്തിലായാലും അറിയപ്പെടുന്ന കലാകാരിയായി മാറിക്കഴിഞ്ഞു. കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂള്‍ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ആര്യനന്ദ അഞ്ചാം വയസു മുതല്‍ പഠിച്ചു തുടങ്ങിയതാണ് സംഗീതം. ഇന്ന് കോഴിക്കോട്ടെ പ്രശസ്ത മ്യൂസിക് ബാന്‍ഡ് ആയ വോയ്‌സ് ഓഫ് കാലിക്കറ്റിലെ പ്രധാന ഗായിക ആര്യനന്ദയാണ്. ഒപ്പം നിരവധി സ്റ്റേജ് പരിപാടികളും ടെലിവിഷന്‍ പരിപാടികളും ചെയ്തു വരുന്നുണ്ട്. പതിനൊന്നാമത്തെ വയസില്‍ തന്നെ തിരക്കേറിയ ഒരു ഗായികയും കലാകാരിയുമായി മാറി കഴിഞ്ഞു കോഴിക്കോട് കണ്ണാടിക്കലിലെ ഈ കൊച്ചുകലാകാരി.

മലയാളത്തില്‍ മാത്രമല്ല, അന്യഭാഷ ഗാനങ്ങളും ആര്യയ്ക്ക് വളരെ നന്നായി വഴങ്ങും. താമരക്കാട് കൃഷണന്‍ നമ്പൂതിരി, ഉദയഭാനു, പാല സി കെ രാമചന്ദ്രന്‍ എന്നിവരാണ് ആര്യനന്ദയുടെ ഗുരുക്കന്‍മാര്‍. ഗുരുക്കന്‍മാര്‍ക്കൊപ്പം തന്നെ അച്ഛന്‍ ഷാജിയും അമ്മ സംഗീതയും സഹോദരങ്ങളായ അനന്‍ ,ആരോണ്‍ എന്നിവരും പോത്സാഹനയുമായി ഒപ്പമുണ്ടെന്ന് ആര്യ പറയുന്നു. പാട്ട്, നൃത്തം എന്നിവയ്‌ക്കൊപ്പം തന്നെ സിനിമയോടുള്ള പ്രിയവും ആര്യയ്ക്കുണ്ട്. സിനിമാലോകത്തേക്ക് എത്താന്‍ ആഗ്രഹിക്കുന്നുണ്ടെന്നും തന്റെ പ്രിയതാരം മോഹന്‍ലാലിന്റെ മകള്‍ ആയി അഭിനയിച്ച് തുടങ്ങണെമെന്നും ആഗ്രഹിക്കുന്നതായി ആര്യ പറഞ്ഞു. കലയ്ക്കു പുറമെ പഠിത്തത്തിലും മിടുക്കിയായ ആര്യയുടെ മറ്റൊരു ആഗ്രഹം വലുതാകുമ്പോള്‍ ഒരു പീഡിയാട്രിക് ഡോക്ടര്‍ ആവണമെന്നതാണ്.

വളരെ കുഞ്ഞിലെ കലാലോകത്തിലേക്ക് കടന്നു വന്ന ആര്യനന്ദ ഇന്ന് കേരളത്തിലെ തന്നെ അറിയപ്പെടുന്ന പാട്ടുകാരിയും നര്‍ത്തകിയുമായി മാറിക്കഴിഞ്ഞു. ഒപ്പം പര്‌സ്യങ്ങളിലും മറ്റുമായി മോഡലിങും ചെയ്തു വരുന്നുണ്ട്. കോഴിക്കോട്ടെ നിരവധി സ്റ്റേജ് ഷോകളും ടെലിവിഷന്‍ ഷോകളും ആര്യ ഇന്ന് സജീവമായുണ്ട്.

Comments

comments

Categories: FK News

Related Articles