രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

രാജ്യത്ത് കറന്‍സി ക്ഷാമമില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: രാജ്യത്തെ എടിഎമ്മുകളില്‍ കറന്‍സി ക്ഷാമം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ പ്രതികരണവുമായി കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ഇത് ചിലയിടങ്ങളില്‍ മാത്രം അനുഭവപ്പെട്ട കാര്യമാണെന്നും ഉടന്‍ നടപടിയെടുക്കുമെന്നും അദ്ദേഹം ട്വീറ്ററില്‍ കുറിച്ചു.

എസ്ബിഐ, ആര്‍ബിഐ തുടങ്ങിയവയും പ്രതികരണവുമായി എത്തിയിരുന്നു. ഉടന്‍തന്നെ പണം എത്തിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നാണ് അറിയിച്ചിരിക്കുന്നത്. കര്‍ണാടക, മഹാരാഷ്ട്ര, രാജസ്ഥാന്‍, ആന്ധ്ര, യുപി, തെലുങ്കാന, ഡല്‍ഹി, മധ്യപ്രദേശ് എന്നിവിടങ്ങളിലാണ് എടിഎമ്മുകളില്‍ പണം ഇല്ലാതായത്. ഉത്സവസീസണില്‍ അധികമായി പണം പില്‍വലിക്കപ്പെട്ടതാണ് ക്ഷാമത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്.

 

Comments

comments

Categories: FK News
Tags: Arun Jaitley