അരേ ദുരാചാര നൃശംസകംസാ

അരേ ദുരാചാര നൃശംസകംസാ

ആക്രമികളും അധിനിവേശക്കാരുമായ വിഭാഗം ദുര്‍ബലരും കീഴടങ്ങിയവരുമായ സമൂഹത്തിന് മേല്‍ അധീനശക്തി പ്രകടിപ്പിക്കാനും എല്ലാ വിധത്തിലും തളര്‍ത്താനും ലൈംഗിക അതിക്രമങ്ങളെ എന്നും ഉപയോഗിച്ചിട്ടുണ്ട്. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ, പ്രായഭേദവും കാലഭേദവുമില്ലാതെ ഇത്തരം അതിക്രമങ്ങള്‍ ചരിത്രത്തിലുടനീളം, ചോരവാര്‍ക്കുന്ന ഉണങ്ങാത്ത വ്രണങ്ങളായി കാണാം. സമൂഹം എത്ര പുരോഗമിച്ചിട്ടും ഇത്തരം അധമകൃത്യങ്ങള്‍ തുടരുന്നതിന്റെ ആശങ്ക പങ്കുവെക്കുകയാണ് ലേഖകന്‍.

‘പേരറിയാത്തൊരു പെണ്‍കിടാവേ, നിന്റെ

നേരറിയുന്നു ഞാന്‍ പാടുന്നു.

നീയിന്നു നിന്നിലൊളിക്കുന്നു,

നീയിന്നു നിന്നെ ഭയക്കുന്നു!

പേടിച്ചരണ്ട നിന്‍ കണ്ണുകള്‍ രാപ്പകല്‍

തേടുന്നതാരെയെന്നറിവൂ ഞാന്‍.

മാരനെയല്ല, മണാളനെയല്ല, നിന്‍

മാനം കാക്കുമൊരാങ്ങളയെ!

(കോതമ്പുമണികള്‍; ഒഎന്‍വി)

വര്‍ഷം രണ്ടായിരത്തിപ്പതിനൊന്ന്. യൂറോപ്യന്‍ യൂണിയന്റെ നാണയമായ യൂറോ കടുത്ത പ്രതിസന്ധിയെ നേരിട്ട കാലം. ഗ്രീസിലെ വായ്പാപ്രശ്‌നം, ജര്‍മ്മനി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പദ്ധതികള്‍ തുടങ്ങി ധനകാര്യ വിദഗ്ദ്ധര്‍ ഘോരഘോരം വായ്ത്താരിയിട്ട സൂക്ഷ്മ / വിശാല സാമ്പത്തിക അവലോകനങ്ങളുടെ സാരാംശം പോയിട്ട്, അവയിലെ മിക്കവാറും വാക്കുകളുടെ അര്‍ത്ഥം പോലും മനസ്സിലാവാതെ യൂറോപ്യന്‍ ജനത കണ്ണുമിഴിച്ച് നിന്ന കാലം. അതിനിടയിലാണ് കേംബ്രിഡ്ജ് സര്‍വ്വകലാശാലയിലെ പൗരാണിക വിഭാഗം പ്രൊഫസ്സറായിരുന്ന മാഡം മേരി ബേര്‍ഡ് രണ്ട് യൂറോയുടെ നാണയത്തെ എതിര്‍ത്ത് രംഗത്ത് വന്നത്. മറ്റ് യൂറോ നാണയങ്ങള്‍, നോട്ടുകള്‍ എന്നിവയെപ്പറ്റി മാഡത്തിന് യാതൊരു പരിഭവവും ഉണ്ടായിരുന്നില്ല. രണ്ട് യൂറോയുടെ നാണയത്തിന് മാത്രമായി ഒരു സാമ്പത്തിക പ്രശ്‌നം ധനകാര്യവിശാരദന്മാര്‍ക്ക് പോലും കണ്ടെത്താനുമായിട്ടില്ല. ‘ഈ നാണയം വഴി നിങ്ങള്‍ ബലാല്‍സംഗത്തെ ആഘോഷിക്കുകയാണ്’ എന്നാണ് മാഡം യൂറോപ്യന്‍ യൂണിയനോട് പറഞ്ഞത്. ബ്രിട്ടീഷ് ഭരണത്തിനും പ്രൊഫസറുടെ കടുത്ത ശകാരം കേള്‍ക്കേണ്ടി വന്നു. അത് ബ്രിട്ടീഷ് വിസയുള്ളവര്‍ക്ക് നല്‍കുന്ന തിരിച്ചറിയല്‍ കാര്‍ഡിനെ ചൊല്ലിയാണ്.

അമ്പിളിയമ്മാവനെ അത്ഭുതത്തോടെ നോക്കുന്ന ബാല്യങ്ങളിലേയ്ക്ക്, കൗമാരങ്ങളിലേയ്ക്ക് ക്രൗര്യതയുടെ പാപപങ്കില കരങ്ങള്‍ നീണ്ടുകൊണ്ടിരിക്കുന്നു. ക്ഷത്രിയയായ ദ്രൗപദിയെ പൊതുവേദിയില്‍ വിവസ്ത്രയാക്കാന്‍ ഭര്‍ത്തൃസഹോദരന്മാര്‍ ശ്രമിച്ചപ്പോള്‍ രക്ഷയുമായി യാഥാര്‍ത്ഥസഹോദരനായി സാക്ഷാല്‍ യാദവകൃഷ്ണന്‍ പ്രത്യക്ഷനായി. അങ്ങിനെ ഒരു സഹോദരനെയാണ് ഇന്ത്യന്‍ സോദരിമാര്‍ ഇന്നുമന്വേഷിക്കുന്നത്.

രണ്ട് യൂറോയുടെ നാണയത്തിലും ബ്രിട്ടീഷ് വിസാകാര്‍ഡിനും ഉണ്ടായിരുന്ന ഒരു സമാനത അവയിലുണ്ടായിരുന്ന ഒരു ചിത്രമാണ്; കാളപ്പുറത്ത് പോകുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം. ആ ചിത്രത്തെപ്പറ്റിയാണ് മാഡം മേരി ബേര്‍ഡ് പറഞ്ഞത്, നിങ്ങള്‍ ബലാല്‍സംഗത്തെ ആഘോഷിക്കുന്നുവെന്ന്. ഗ്രീക്ക് മിത്തോളജിയിലെ ദേവന്മാരുടെ രാജാവായിരുന്ന സിയൂസ് കാളയുടെ രൂപത്തില്‍ വന്ന് ലെബനോനിലെ ടൈര്‍ പട്ടണത്തില്‍ നിന്ന് അവിടത്തെ രാജകുമാരിയായിരുന്ന യൂറോപ്പയെ തട്ടികൊണ്ട് പോയതിന്റെ ചിത്രമായിരുന്നു അത്. യൂറോപ്പയില്‍ അനുരക്തനായ സിയൂസ് അവള്‍ ഒരു കടല്‍ത്തീരത്ത് കൂട്ടുകാരികളുമായി കളിച്ചുകൊണ്ടിരിക്കെ ഒരു കാളയുടെ രൂപത്തില്‍ അവിടെ വന്നു. നല്ല ഇണക്കമുള്ള കാള. യൂറോപ്പയുടെ അരികില്‍ ചേര്‍ന്ന് ഉരുമ്മി നിന്ന കാള പതിയെ അവളുടെ കൈകളില്‍ ചെറുതായി നാവോടിച്ചു. അവള്‍ അതിനെ തലോടി. അതിന്റെ കൊമ്പുകളില്‍ അവള്‍ പൂമാലകള്‍ കെട്ടി അലങ്കരിച്ചു. കളിക്കുട്ടിയെപ്പോലെ നിന്നുകൊടുത്ത കാളയ്ക്ക് മേല്‍ അവള്‍ കയറി ഇരുന്നു. തല്‍ക്ഷണം അവളെ പുറത്തേറ്റി കാള പറന്ന് ഉയര്‍ന്നു, ഗ്രീസിലെ ക്രെയ്റ്റ് നഗരത്തിലെ തന്റെ പ്രണയകുടീരത്തിലേയ്ക്ക്. ഭയചകിതയായ യൂറോപ്പയ്ക്ക് കാളപ്പുറത്ത് ഇരുന്ന് നിലവിളിക്കാനേ ആയുള്ളൂ. ക്രെയ്റ്റിലെത്തിയ ഉടന്‍ സിയൂസ് സ്വന്തം രൂപം തിരിച്ചെടുത്ത് അവളെ ബലമായി പ്രാപിച്ചു. ലോകചരിത്രത്തിലെ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ബലാല്‍സംഗം ആയിരിക്കാം അത്. സിയൂസ് അവളെ അവിടെ തടവില്‍ പാര്‍പ്പിച്ച് നിരന്തരം പ്രാപിച്ചുപോന്നു. അതാണ് മാഡം മേരി ബേര്‍ഡിനെ ചിത്രം പ്രകോപിപ്പിച്ചത്. (ലബനോണ്‍കാരിയാണെങ്കിലും അവളുടെ പേരില്‍ നിന്നാണ് പിന്നീട് ആ വന്‍കരയ്ക്ക് യൂറോപ്പ് എന്ന പേര് വന്നത് എന്നത് പ്രായശ്ചിത്തം).

അമേരിക്കയില്‍ അടിമത്ത കാലഘട്ടത്തില്‍ (1865 വരെ) വെളുത്ത വര്‍ഗ്ഗക്കാരിയെ കറുത്ത വര്‍ഗ്ഗക്കാരന്‍ ബലാല്‍ഗംഗം ചെയ്താല്‍ വധശിക്ഷ നല്‍കാനായിരുന്നു നിയമം അനുശാസിച്ചിരുന്നത് (ജോര്‍ജിയ പീനല്‍ കോഡ് 1816, വിര്‍ജീനിയ കോഡ് 1819 മുതലായവ). എന്നാല്‍ വെളുത്ത വര്‍ഗ്ഗക്കാരന്‍ വെളുത്തവര്‍ഗ്ഗക്കാരിയെ ബലാല്‍സംഗം ചെയ്താല്‍ പത്ത് മുതല്‍ ഇരുപത്തൊന്ന് വര്‍ഷം വരെ തടവ് ശിക്ഷ മാത്രം. അതേ സമയം കറുത്തവര്‍ഗ്ഗക്കാരിയെ ബലാല്‍സംഗം ചെയ്യുന്നത് നിയമവിധേയമായിരുന്നു! മാത്രമല്ല, കറുത്ത വര്‍ഗ്ഗക്കാരന്‍ എപ്പോഴും വെളുത്തവര്‍ഗ്ഗക്കാരിയെ മാത്രമേ ബലാല്‍സംഗം ചെയ്യൂ എന്നും വെളുത്തവര്‍ഗ്ഗക്കാരി ഒരിക്കലും കറുത്തവര്‍ഗ്ഗക്കാരന് സ്വമേധയാ വിധേയയാവില്ലെന്നും ഉള്ള മുന്‍വിധിയിലാണ് കോടതി ഇത്തരം കേസ്സുകളെ സമീപിച്ചിരുന്നത് (‘റേപ്പ്, റേസിസം ആന്‍ഡ് ദി ലോ’, ജെന്നിഫര്‍ റിഗ്ഗിന്‍സ്). ബലാല്‍സംഗത്തിന്റെ വംശീയ വേര്‍തിരിവുകള്‍ അവിടെ തുടങ്ങുന്നു.

പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിലുമായി അമേരിക്കയിലടക്കം സമൂഹത്തിന്റെ കാഴ്ചപ്പാടുകളിലും സാമൂഹ്യാചാരങ്ങളിലും നിയമവ്യവസ്ഥകളിലും നിരവധി പുരോഗമനപരമായ മാറ്റം വന്നു. അതോടെ തന്നെ വംശീയ വേര്‍തിരിവുകള്‍ മറ്റു കുറ്റങ്ങള്‍ക്കുള്ള ശിക്ഷയില്‍ എന്ന പോലെ ബലാല്‍സംഗക്കുറ്റത്തിനും ഇല്ലാതായി (കടലാസ്സില്‍ മാത്രം). സമൂഹത്തിന്റെ (ചിലപ്പോള്‍ ജൂറിമാരുടെയും) മനസ്സ് മിക്കപ്പോഴും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പടിവാതിക്കല്‍ തന്നെ നിന്നു. അതാണ് ലിംഗപ്രവേശം ഒഴികെയുള്ളതൊന്നും ബലാല്‍സംഗമല്ല (H. Feild & L. Bienen, ‘Jurors and Rape’, 154, 163 (1980) എന്നെല്ലാം വിധികള്‍ വന്നിരുന്നത്. അധീശവര്‍ഗ്ഗം എന്നും പുരുഷപക്ഷത്തായിരുന്നു.

ആധുനിക നിയമസംഹിതകള്‍ പ്രകാരം, ലോകത്തെമ്പാടും, ബലാല്‍സംഗം ശരീരത്തോട് ഉള്ള ഒരു അക്രമപ്രവര്‍ത്തി മാത്രമല്ല. അത് ഒരു മനുഷ്യന്റെ സ്വയംഭരണാധികാരത്തിന്റെ ലംഘനം, വ്യക്തിയുടെ ശരീരത്തിലേയ്ക്കും മനസ്സിലേയ്ക്കുമുള്ള സമ്പൂര്‍ണ്ണ കടന്നുകയറ്റം, ധാര്‍മിക സത്യസന്ധതയുടെ നിര്‍ബന്ധിത നിഷേധം എന്നിവയെല്ലാം ചേര്‍ന്നതാണ്. ബലാല്‍ ഉള്ള വേഴ്ചക്കപ്പുറം, നിര്‍ബന്ധിത സാഹചര്യങ്ങളിലുള്ള വിധേയത്വം, കീഴ്ജീവനക്കാരുമായുള്ള വേഴ്ച, നിശ്ചിതപ്രായം തികയാത്തവരുമായുള്ള ശാരീരിക ബന്ധം എന്നിവയെല്ലാം ബലാല്‍സംഗത്തിന്റെ നിര്‍വ്വചനത്തില്‍ വരും. നിയമത്തിലുണ്ടായ ഈ മാറ്റം ഒരു നൂറ്റാണ്ടിന്റെ സാമൂഹ്യചിന്തയിലുണ്ടായ പുരോഗതിയുടെ ഉപോല്‍പ്പന്നമാണ്.

ആധുനിക നിയമസംഹിതകള്‍ പ്രകാരം, ലോകത്തെമ്പാടും, ബലാല്‍സംഗം ശരീരത്തോട് ഉള്ള ഒരു അക്രമപ്രവര്‍ത്തി മാത്രമല്ല. അത് ഒരു മനുഷ്യന്റെ സ്വയംഭരണാധികാരത്തിന്റെ ലംഘനം, വ്യക്തിയുടെ ശരീരത്തിലേയ്ക്കും മനസ്സിലേയ്ക്കുമുള്ള സമ്പൂര്‍ണ്ണ കടന്നുകയറ്റം, ധാര്‍മിക സത്യസന്ധതയുടെ നിര്‍ബന്ധിത നിഷേധം എന്നിവയെല്ലാം ചേര്‍ന്നതാണ്. ബലാല്‍ ഉള്ള വേഴ്ചക്കപ്പുറം, നിര്‍ബന്ധിത സാഹചര്യങ്ങളിലുള്ള വിധേയത്വം, കീഴ്ജീവനക്കാരുമായുള്ള വേഴ്ച, നിശ്ചിതപ്രായം തികയാത്തവരുമായുള്ള ശാരീരിക ബന്ധം എന്നിവയെല്ലാം ബലാല്‍സംഗത്തിന്റെ നിര്‍വ്വചനത്തില്‍ വരും.

യുദ്ധത്തിലും പ്രേമത്തിലും അരുതാത്തതായി ഒന്നുമില്ല എന്ന് ആരോ പറഞ്ഞുവച്ചിട്ടുണ്ട്. പ്രേമത്തില്‍ പലപ്പോഴും അനിയന്ത്രിതമായ അവസ്ഥാന്തരങ്ങളില്‍ അര്‍ദ്ധസമ്മതത്തോടെയെങ്കിലുമുള്ള രാസലീല നടക്കാറുണ്ട്. എന്നാല്‍ യുദ്ധരംഗത്ത് യുദ്ധസാമഗ്രികള്‍ കഴിഞ്ഞാല്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന മാര്‍ഗ്ഗമാണ് സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം; പുരുഷന്മാര്‍ക്കെതിരെയും. രണ്ടാം ലോകയുദ്ധകാലത്ത് ജപ്പാനിലെ ഇമ്പീരിയല്‍ സൈന്യം വ്യാപകമായി യുവതികളെയും പെണ്‍കുട്ടികളെയും തട്ടിയെടുത്ത് പട്ടാളക്കാര്‍ക്ക് വേണ്ടിയുള്ള ‘സുഖകേന്ദ്ര’ങ്ങളില്‍ എത്തിച്ചിരുന്നു. ഏകദേശം നാല് ലക്ഷത്തോളം ജാപ്പനീസ്, കൊറിയന്‍, ചൈനീസ് പെണ്‍കൊടികള്‍ ഈ വിധം പിച്ചിച്ചീന്തപ്പെട്ടു എന്നാണ് കണക്ക്. ഹിറ്റ്‌ലറിന്റെ നാസി ഭരണകൂടവും ജൂതന്മാരോടുള്ള വംശീയവിദ്വേഷം തീര്‍ക്കുന്നതിനിടയില്‍ അവരെ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകളില്‍ അടച്ചിരുന്നത് പൂര്‍ണ്ണനഗ്‌നരാക്കിയാണ്. ഹോളോകാസ്റ്റ് കാലത്ത് ജൂതയുവതികള്‍ വ്യാപകമായി കൂട്ടമാനഭംഗത്തിനിരയായിട്ടുണ്ട്. വംശവിവേചനത്തിനെതിരെയുള്ള ദക്ഷിണാഫ്രിക്കന്‍ സമരത്തില്‍ അറസ്റ്റിലാവുന്ന പുരുഷന്മാരെ തലകീഴായി കെട്ടിത്തൂക്കിയിട്ട് അവരുടെ പൗരുഷശക്തി അടിച്ചുടയ്ക്കുന്നത് വെള്ളപ്പട്ടാളത്തിന്റെ ആദ്യ കലാപരിപാടികളില്‍ ഒന്നായിരുന്നു. ഗോണ്ടനാമോ, അബുഗ്രേയ്ബ് തടവറകളില്‍ ഏതെല്ലാം വിധത്തിലുള്ള ലൈംഗീകാതിക്രമങ്ങളാണ് അരങ്ങേറിയതെന്ന് പറയുക വയ്യ. പുരുഷന്റെ പൂര്‍ണ്ണനഗ്‌നതയ്ക്ക് നേരെ തോക്കുചൂണ്ടുന്ന പട്ടാളക്കാരിയുടെ ചിത്രം ലോകം മുഴുവന്‍ പ്രചരിച്ചതാണ്. പുരുഷന്മാരെയും സ്ത്രീകളെയും പൂര്‍ണ്ണനഗ്‌നരാക്കി അട്ടിയിട്ട് കെട്ടാക്കി ആണ് അവിടെ സൂക്ഷിച്ചിരുന്നത്. അതെല്ലാം പുറത്ത് വന്ന കഥകള്‍. എല്ലാ യുദ്ധത്തിലും ശത്രുരാജ്യത്തിലേയ്ക്ക് പ്രവേശിക്കുന്ന സൈന്യം അവിടത്തെ സ്ത്രീകളെയാണ് ആദ്യം ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയിലെ ഒരു അധിനിവേശ ജയിലില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഒരു യുവതിയെ കൊണ്ടുവന്നുനിര്‍ത്തി അവളുടെ മുന്നില്‍ വച്ച് അവളുടെ ഭര്‍ത്താവിന്റെ ജനനേന്ദ്രിയത്തില്‍ വൈദ്യുതി വയര്‍ കെട്ടി ഷോക്കടിപ്പിക്കുന്ന രംഗം ഒരു അമേരിക്കന്‍ പത്രപ്രവര്‍ത്തകന്‍ വിശദീകരിക്കുന്നുണ്ട്. തദ്ദേശീയരായ ഡോക്ടര്‍മാരാണ് യുവമിഥുനങ്ങള്‍. പീഡിപ്പിക്കുന്നത് അന്യരാജ്യക്കാരും. ഒരുകുറ്റവും ചാര്‍ത്താനില്ലാതെ ഏഴ് ആഴ്ചത്തെ പീഡനങ്ങള്‍ക്ക് ശേഷം അവരെ വിട്ടയച്ചു. ഉദ്ദേശം ഗ്രാമവാസികളെ ഒട്ടാകെ ഭയപ്പെടുത്തി ഓടിക്കുകയായിരുന്നു. ഒരു ജനതയെ നിസ്സഹായരാക്കാനും പലായനം ചെയ്യിക്കാനും ഏറ്റവും എളുതായ വിദ്യ അവരുടെ സ്ത്രീകളെ, അവരുടെ ഭര്‍ത്താക്കന്മാരെ, യുവതികളെ, കുട്ടികളെ, പൈതങ്ങളെ ലൈംഗികമായി ഉപദ്രവിക്കുക എന്നതാണ്. അതേ ശിക്ഷ തന്നെയാണ് ജാത്യാഭിമാനത്തിന്റെ പേരില്‍ പല ഖാപ്പ് പഞ്ചായത്തുകളും കാലങ്ങളായി വിധിക്കുന്നത്. അതിനൊരു പരിണാമമാണ് ജാതിയ്ക്ക് ഉപരി മതപരമായും അത് ഉപയോഗിക്കുന്നത്.

ആ പരിസരത്ത് നിന്നാണ് മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒഎന്‍വി ‘കോതമ്പുമണികള്‍’ എന്ന കവിത എഴുതിയത്. ദശാബ്ദം മൂന്നിലധികം ആയി എങ്കിലും, ഭാരതം അമ്പിളിയമ്മാവനിലേയ്ക്ക് ആളെ അയയ്ക്കാന്‍ തയാറെടുക്കുമ്പോഴും, ഇന്ത്യന്‍ അവസ്ഥയ്ക്ക് മാറ്റം വന്നിട്ടില്ല. അമ്പിളിയമ്മാവനെ അത്ഭുതത്തോടെ നോക്കുന്ന ബാല്യങ്ങളിലേയ്ക്ക്, കൗമാരങ്ങളിലേയ്ക്ക് ക്രൗര്യതയുടെ പാപപങ്കില കരങ്ങള്‍ നീണ്ടുകൊണ്ടിരിക്കുന്നു. ക്ഷത്രിയയായ ദ്രൗപദിയെ പൊതുവേദിയില്‍ വിവസ്ത്രയാക്കാന്‍ ഭര്‍ത്തൃസഹോദരന്മാര്‍ ശ്രമിച്ചപ്പോള്‍ രക്ഷയുമായി യാഥാര്‍ത്ഥസഹോദരനായി സാക്ഷാല്‍ യാദവകൃഷ്ണന്‍ പ്രത്യക്ഷനായി. അങ്ങിനെ ഒരു സഹോദരനെയാണ് ഇന്ത്യന്‍ സോദരിമാര്‍ ഇന്നുമന്വേഷിക്കുന്നത്.

ഒരു മാസക്കാലമെങ്കിലും രാമായണം വായിക്കുന്ന നാമിപ്പോഴും ‘രാമനിക്ക് സീതയെപ്പടി?’ എന്നിടത്ത് നില്‍ക്കയാണ്. രാവണന്‍ സീതയോട് ചെയ്ത മാന്യത എന്തേ നമുക്കുണ്ടാവാതെ പോകുന്നു? കൃഷ്ണദ്വൈപായനന്റെ ആഖ്യാനകഥകള്‍ കേട്ടുവളര്‍ന്ന നമ്മെളെന്താണ് അതില്‍ നിന്ന് നല്ല പാഠങ്ങളൊന്നും പഠിക്കാത്തത്? ശ്രീമദ്ഭാഗവതത്തില്‍ കംസന്റെ കയ്യില്‍ നിന്ന് വഴുതിത്തെറിച്ച് മാറിയ മായാദേവീവാക്യം ഇങ്ങനെ: ‘കിം മയാ ഹതയാമന്ദജാതഃ ഖലുതവാന്തകൃത് യത്ര ക്വ വാ പൂര്‍വശത്രുര്‍മാ ഹിംസീകൃപണാ വൃഥാ’. എഴുത്തച്ഛന്‍ കിളിപ്പാട്ടില്‍ : ‘അരേ ദുരാചാര നൃശംസകംസാ, പരാക്രമം സ്ത്രീകളിലല്ല വേണ്ടൂ’.

Comments

comments

Categories: FK Special, Slider