തമിഴ്‌നാട്ടില്‍ നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച് ക്ഷേത്രം

തമിഴ്‌നാട്ടില്‍ നോട്ടുകള്‍ കൊണ്ട് അലങ്കരിച്ച് ക്ഷേത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ തമിഴ് പുതുവര്‍ഷ ആഘോഷത്തിനായി വിശ്വാസികള്‍ നോട്ടു കൊണ്ട് ക്ഷേത്രം അലങ്കരിച്ചു. ചെന്നൈയിലെ അരുമ്പാക്കം ബാല വിനയനഗര്‍ ക്ഷേത്രത്തിലാണ് പൂക്കള്‍ക്കും ലൈറ്റുകള്‍ക്കും പകരം കറന്‍സി നോട്ടുകള്‍ സ്ഥാനം പിടിച്ചത്. ഒരു രൂപ മുതല്‍ ഇരുന്നൂറ് രൂപ വരെയുള്ള കറന്‍സി നോട്ടുകള്‍ അലങ്കാരത്തിനായി ഉപയോഗിച്ചു.

ക്ഷേത്രത്തിന്റെ മതിലുകളും മേല്‍ക്കൂരകളും നോട്ടുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ന്യൂസ് ഏജന്‍സിയായ എഎന്‍ഐയുടെ കണക്ക് പ്രകാരം ക്ഷേത്രത്തിന്റെ ഉള്‍വശം മുതല്‍ മതില്‍ മുഴുവന്‍ മറയ്ക്കുന്നതിനായി 4 ലക്ഷം രൂപ ചിലവഴിച്ചിട്ടുണ്ട്. ഒരു ഗണേശ വിഗ്രഹം നോട്ടുകളില്‍ പൊതിഞ്ഞ് സ്ഥാപിച്ചിട്ടുണ്ടായിരുന്നു. 50, 200 രൂപ കൊണ്ടാണ് വിഗ്രഹം പൊതിഞ്ഞിരുന്നത്.

എല്ലാ വര്‍ഷവും ഏപ്രില്‍ 14 നാണ് തമിഴ്‌നാട്ടില്‍ പുതുവര്‍ഷമായി ആഘോഷിക്കുന്നത്. ഈ ദിവസം കേരളത്തിലും ആസ്സാമിലും വിഷുവും ബിഹുവുമായി ആചരിച്ചു വരുന്നു.

 

Comments

comments

Categories: FK News