ആനയ്ക്ക് ദയാവധം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ആനയ്ക്ക് ദയാവധം അനുവദിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: സേലത്തെ അരുള്‍മിഗു സുഗവനസ്വാര്‍ ക്ഷേത്രത്തിലെ ആനയ്ക്ക് ദയാവധം അനുവദിച്ച് മദ്രാസ് ഹൈക്കോടതി. കൈകാലുകളില്‍ വൃണങ്ങളുമായി വേദനയോടെ മല്ലിടുന്ന രാജേശ്വരി എന്ന ആനയ്ക്ക് അസുഖം ഭേതമാകില്ലെന്ന് വെറ്റിനറി ഡോക്ടര്‍മാര്‍ ഉറപ്പ് വരുത്തിയതിനെ തുടര്‍ന്നാണ് ഉത്തരവിറക്കിയത്.

ചെന്നൈ സ്വദേശി എസ്. മുരളീധരന്‍ നല്‍കിയ അപേക്ഷയിലാണ് ചീഫ് ജസ്റ്റിസ് ഇന്ദിര ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള ബെഞ്ചാണ് ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. രാജേശ്വരിയുടെ ഇടത് മുട്ടില്‍ ഗുരുതരമായ മുറിവ് സംഭവിക്കുകയും കിടപ്പിലാകുകയുമായിരുന്നു. ശസ്ത്രക്രിയക്ക് വിധേയനാവാന്‍ കഴിയില്ലാത്തതിനാല്‍ മറ്റു ആരോഗ്യപ്രശ്‌നങ്ങളും വര്‍ദ്ധിച്ചു വരികയായിരുന്നു. കാലിലെ മുറിവ് മൂലം മൂന്ന് കാലുകളില്‍ നിലയുറപ്പിക്കാന്‍ കഴിയാത്തതിനെത്തുടര്‍ന്നാണ് ആനയെ കിടത്തി ചികിത്‌സിച്ചത്. ഒരു മാസമായിട്ടും ആനയുടെ സ്ഥിതിയില്‍ പുരോഗതിയില്ല.

Comments

comments

Categories: More