മുഖത്തെ രോമവളര്‍ച്ച അകറ്റുന്നതിനുള്ള വഴികള്‍

മുഖത്തെ രോമവളര്‍ച്ച അകറ്റുന്നതിനുള്ള വഴികള്‍

 

മുഖത്തെ രോമം നീക്കം ചെയ്യുവാന്‍ ആഴ്ച്ചയില്‍ ഒന്നെങ്കിലും ബ്യൂട്ടി പാര്‍ലര്‍ കേറിയിറങ്ങുന്ന ആളാണോ നിങ്ങള്‍? എങ്കിലിതാ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടിക്കൈകള്‍.

പഞ്ചസാരയും നാരങ്ങാനീരും

നാരങ്ങാനീരും പഞ്ചസാരയും സമം ചേര്‍ത്ത് 8-9 ടേബിള്‍സ്പൂണ്‍ വെള്ളവും ചേര്‍ത്തു തണുപ്പിക്കുക. ശേഷം ഈ മിശ്രിതം രോമം അധികമുള്ള ഭാഗങ്ങളില്‍ പുരട്ടാം. 20-25 മിനിറ്റിനു ശേഷം കഴുകിക്കളയണം. തണുത്തവെള്ളം ഉപയോഗിച്ച് വേണം മുഖം കഴുകാന്‍. കഴുകുന്നതോടൊപ്പം വൃത്താകൃതിയില്‍ മുഖം മസ്സാജ് ചെയ്യാം. ഇതോടൊപ്പം മുഖത്തെ രോമം അപ്രത്യക്ഷമാകും. കെമിക്കലുകള്‍ ഉപയോഗിച്ച് ബ്ലീച്ച് ചെയ്യുന്നതിനേക്കാള്‍ മികച്ച മരുന്നാണിത്.

നാരങ്ങാനീരും തേനും

വാക്‌സിങിന് പകരം ചെയ്യാവുന്ന മികച്ച പ്രതിവിധിയാണിത്. രണ്ട് ടേബിള്‍സ്പൂണ്‍ നാരങ്ങാനീരും പഞ്ചസാരയും ഒരു ടേബിള്‍സ്പൂണ്‍ തേനുമായി ചേര്‍ത്ത് ചൂടാക്കിയെടുക്കാം. കട്ടി കുറയ്ക്കുന്നതിന് വേണ്ടി അല്‍പം വെള്ളം ചേര്‍ക്കാം. ഈ മിശ്രിതം തണുത്തതിന് ശേഷം രോമ വളര്‍ച്ചയുള്ള ഭാഗത്ത് പുരട്ടുക. പിന്നീട് ഒരു കോട്ടണ്‍ തുണി ഉപയോഗിച്ച് തുടച്ചെടുക്കാം. ഇതോടൊപ്പം രോമം പിഴുതു പോരും. തേന്‍ മുഖം മോയ്ചറൈസ് ചെയ്യുന്നതിനുള്ള ഉത്തമ പ്രതിവിധിയായതിനാല്‍ വരണ്ട ചര്‍മ്മക്കാര്‍ക്ക് മികച്ച ഗുണം നല്‍കും.

ഓട്‌സും നേന്ത്രപ്പഴം

ഓട്‌സും നേന്ത്രപ്പഴവും പേസ്റ്റ് രൂപത്തിലാക്കി ആവശ്യമുള്ളയിടങ്ങളില്‍ പുരട്ടാം. 15 മിനിറ്റ് നേരം മസ്സാജ് ചെയ്യുക. രോമം നീങ്ങുകയും ചര്‍മ്മം മനോഹരമാകുകയും ചെയ്യും.

മുട്ടയും ചോളവും

ചോളപ്പൊടിയും മുട്ടയുടെ വെള്ളയും പഞ്ചസാരയുമായി യോജിപ്പിച്ച ശേഷം അനാവശ്യ രോമ വളര്‍ച്ച നീക്കം ചെയ്യാം. എന്നാല്‍ എണ്ണമയമുള്ള ചര്‍മ്മക്കാര്‍ക്ക് ഈ രീതി അത്ര നല്ലതല്ല. മുഖക്കുരു വരുന്നതിന് ഇടയാകും.

 

 

 

Comments

comments

Categories: Health