സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ പ്രചാരണം; സംസ്ഥാനത്ത് വാഹനം തടയുന്നു

സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താല്‍ പ്രചാരണം; സംസ്ഥാനത്ത് വാഹനം തടയുന്നു

മലപ്പുറം: സമൂഹമാധ്യമങ്ങളിലൂടെ ഹര്‍ത്താലെന്ന വ്യാജ പ്രചരണത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പലയിടങ്ങളില്‍ വാഹനങ്ങള്‍ തടയുന്നു. ജമ്മു കശ്മീരില്‍ എട്ടു വയസ്സുകാരിയെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച്ച ഹര്‍ത്താല്‍ നടത്തുമെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തിയിരുന്നു. സംഘടനകളുടെ പിന്തുണയില്ലാതെയാണ് ഹര്‍ത്താല്‍ നടത്തുന്നതെന്നും സന്ദേശത്തില്‍ അറിയിച്ചിരുന്നു.

പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് കെ.എസ്.ആര്‍.ടി.സി അടക്കമുള്ള വാഹനങ്ങള്‍ തടയുന്നത്. ജനകീയ ഹര്‍ത്താലാണെന്ന പേരിലാണ് വാഹനങ്ങള്‍ തടയുന്നത്. സ്ഥലങ്ങളിലേക്ക് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. വാഹനം തടയുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചുട്ടുണ്ട്. വാഹനങ്ങള്‍ ഓടുന്നുണ്ടെങ്കിലും പല ഹോട്ടലുകളും കടകളും അടഞ്ഞു കിടക്കുകയാണ്.

Comments

comments

Categories: Slider