ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക്; രോഗികള്‍ വലയുന്നു

ഡോക്ടര്‍മാരുടെ സമരം നാലാം ദിവസത്തിലേക്ക്; രോഗികള്‍ വലയുന്നു

തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പണിമുടക്ക് നാലാം ദിവസത്തിലേക്ക് കടന്നതോടെ രോഗികള്‍ വലയുന്നു. സമരം ആശുപത്രികളുടെ ഒപി പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. പലയിടങ്ങളിലും സ്‌പെഷ്യാലിറ്റി ഒപി യും മുടങ്ങി.

ഇന്ന് നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടുമെന്നാണ് പ്രതീക്ഷ. ഡോക്ടര്‍മാര്‍ സമരം നിര്‍ത്തണമെന്ന നിലപാടിലാണ് ആരോഗ്യ വകുപ്പിന്. ഡ്യൂട്ടി സമയം വര്‍ധിപ്പിച്ചതുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സംസ്ഥാനങ്ങളിലെ ചില ആശുപത്രികളെ കുടുംബാരോഗ്യ കേന്ദ്രങ്ങളായി മാറ്റിയിരുന്നു. ഇവിടങ്ങളില്‍ മൂന്നു ഡോക്ടര്‍മാരെ വീതം നിയമിക്കുകയും ചെയ്തു. ഉച്ചയ്ക്ക് ശേഷം ജോലി ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സമരം. ഉച്ചയ്ക്ക് ശേഷം പല ഡോക്ടര്‍മാരും ഓ.പി ഡ്യൂട്ടിയെടുക്കുന്നില്ല. സര്‍ക്കാര്‍ വിഷയത്തില്‍ നടപടിയെടുക്കണമെന്നാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ നടപടികള്‍ ഉണ്ടായാല്‍ കൂട്ട രാജി നല്‍കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഓ.പി സമയം കൂട്ടിയതിനല്ല, ഓരോ രോഗിക്കും ആവശ്യമായ സമയം നല്‍കി പരിശോധന നടത്താന്‍ ഡോക്ടര്‍മാരുടെ തസ്തിക വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് സമരമെന്ന് ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ പറയുന്നു.

 

Comments

comments

Categories: More