സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കുന്നു

സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരം അവസാനിപ്പിക്കുന്നു

 

തിരുവനന്തപുരം: സര്‍ക്കാരിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഡോക്ടര്‍മാര്‍ സമരമവസാനിപ്പിക്കുന്നു. സമരത്തിലേര്‍പ്പെടുന്ന ഡോക്ടര്‍മാര്‍ക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്ന സര്‍ക്കാര്‍ മുന്നറിയിപ്പിനെതുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ ധാരണയായത്. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തിയ കെ.ജി.എം.ഒ.എ സംഘടന നേതാക്കള്‍ തങ്ങളുടെ ആവശ്യങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചു.

ആര്‍ദ്രം പദ്ധതിയുമായി ബന്ധപ്പെട്ട ആവശ്യങ്ങള്‍ എഴുതി നല്‍കാന്‍ സര്‍ക്കാര്‍ സംഘടനയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് നോട്ടിസ് പോലും നല്‍കാതെയാണ് ഡോക്ടര്‍മാര്‍ സമരത്തിനിറങ്ങിയത്. ഇതേതുടര്‍ന്ന് ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് നിര്‍ദ്ദേശം നല്‍കിയതോടെയാണ് ഡോക്ടര്‍മാര്‍ അയഞ്ഞത്. ആര്‍ദ്രം പദ്ധതിയില്‍ നിന്നും ഒരിഞ്ചുപോലും പിന്നോട്ടുപോവില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി കഴിഞ്ഞു. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉച്ചയ്ക്ക് ശേഷവും ഒപി വേണമെന്നും ഇക്കാര്യത്തില്‍ മാറ്റമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഉച്ചയ്ക്ക് ശേഷവും ഒപി വേണമെങ്കില്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ അഞ്ച് ഡോക്ടര്‍മാര്‍ എങ്കിലും വേണമെന്നാണ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന ആവശ്യപ്പെടുന്നത്. മൂന്ന് ഡോക്ടര്‍മാരെ നിയമിക്കാന്‍ സര്‍ക്കാര്‍ നടപടി തുടരുന്നതിനിടെയാണ് ഡോക്ടര്‍മാര്‍ ഏകപക്ഷീയമായി സമരം പ്രഖ്യാപിച്ചത്.

 

Comments

comments

Categories: Slider, Top Stories