മലപ്പുറം താനൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം താനൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

മലപ്പുറം: മലപ്പുറം താനൂരില്‍ ഒരാഴ്ചത്തേക്ക് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച ഹര്‍ത്താലില്‍ അക്രമ സംഭവങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് നിരോധനാജ്ഞ.

ജമ്മു കാഷ്മീരില്‍ കൊല്ലപ്പെട്ട എട്ടുവയസുകാരിക്ക് നീതി വേണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങള്‍ നടന്നു. മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ വിവിധ പ്രദേശങ്ങള്‍ വാഹനങ്ങള്‍ തടയുകയും ബലമായി കടകള്‍ അടപ്പിക്കുകയും ചെയ്തു. പോലീസും ഹര്‍ത്താല്‍ അനുകൂലികളും തമ്മില്‍ സംഘര്‍ഷവുമുണ്ടായി. ഇതിനു പിന്നാലെയാണ് നിരോധനാജ്ഞ.

 

Comments

comments

Categories: More, Slider