ഹരിയാനയില്‍ ഒമ്പതു വയസ്സുകാരിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി

ഹരിയാനയില്‍ ഒമ്പതു വയസ്സുകാരിയെ കൊലപ്പെട്ട നിലയില്‍ കണ്ടെത്തി

റോഹ്തക്: ഹരിയാനയിലെ റോഹ്തകില്‍ ഒമ്പതു വയസ്സുകാരിയെ കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. റോഹ്തകിനു സമീപമുള്ള അഴുക്കു ചാലിലാണ് തിങ്കളാഴ്ച്ച മൃതദേഹം ബാഗിലാക്കിയ നിലയില്‍ കണ്ടെത്തിയത്. ബാഗിനുള്ളിലാക്കിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം പൊലീസെത്തി ആശുപത്രിയിലേക്കു മാറ്റി.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളില്‍ രാജ്യമൊട്ടാകെ പ്രതിഷേധം വ്യാപിക്കുന്ന സാഹചര്യത്തിലാണ് രാജ്യത്തെ ഞെട്ടിച്ചു കൊണ്ട് പുതിയ റിപ്പോര്‍ട്ട്. പെണ്‍കുട്ടി മാനഭംഗത്തിന് ഇരയായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ കത്വ, ഉത്തര്‍പ്രദേശിലെ ഉന്നാവ്, ഗുജറാത്തിലെ സൂറത്ത് എന്നിവിടങ്ങളില്‍ പെണ്‍കുട്ടികള്‍ കടുത്ത അതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവം രാജ്യവ്യാപകമായി വന്‍ പ്രതിഷേധത്തിനിടയാക്കിയിരുന്നു.

 

 

Comments

comments

Categories: More