മകളെ മാറോട് ചേര്‍ത്ത് സണ്ണി ലിയോണിന്റെ വാഗ്ദാനം; ഏത് പിശാചുക്കളില്‍ നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കും

മകളെ മാറോട് ചേര്‍ത്ത് സണ്ണി ലിയോണിന്റെ വാഗ്ദാനം; ഏത് പിശാചുക്കളില്‍ നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കും

മുംബൈ: കത്വ സംവഭത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം കത്തിപ്പടരുന്നതിനിടയില്‍ വേറിട്ട പ്രതിഷേധവുമായി സണ്ണി ലിയോണ്‍. മകളെ വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞ് മാറോട് ചേര്‍ത്ത ചിത്രം ഉള്‍പ്പടെ പോസ്റ്റ് ചെയ്താണ് താരം രംഗത്തെത്തിയിരിക്കുന്നത്. നമ്മുടെ കുട്ടികളെ കൂടുതല്‍ സുരക്ഷിതരാക്കാന്‍ നമ്മിലേക്ക് തന്നെ ചേര്‍ത്തു നിര്‍ത്തണമെന്നാണ് താരം ട്വീറ്ററില്‍ കുറിച്ചത്.

‘ലോകത്തില്‍ പിശാച് കയറിയ എല്ലാവരില്‍ നിന്നും, എല്ലാത്തില്‍ നിന്നും നിന്നെ സംരക്ഷിക്കുമെന്ന് എന്റെ ഹൃദയത്തിന്റേയും ആത്മാവിന്റേയും ശരീരത്തിന്റേയും ഓരോ അണുവില്‍ നിന്നും ഉറപ്പു നല്‍കുകയാണ്. നിന്റെ സുരക്ഷയ്ക്കായി എന്റെ ജീവന്‍ വരെ നല്‍കും. പിശാചിന്റെ മനസുള്ള ആളുകളില്‍ നിന്ന് കുട്ടികള്‍ക്ക് സുരക്ഷിതത്വം തോന്നണം. നമുക്ക് നമ്മുടെ കുട്ടികളെ കുറച്ചു കൂടി ചേര്‍ത്തു പിടിക്കാം. എന്ത് വിലകൊടുത്തും സംരക്ഷിക്കാം.’ സണ്ണി ലിയോണ്‍ കുറിച്ചു. സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയോല്‍ വെബ്ബെറും 2017ല്‍ ആണ് നിഷയെന്ന പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്. നിഷയെ കൂടാതെ ഇരട്ടകളായ രണ്ട് കുട്ടികളെ കൂടി താരദമ്പതിമാര്‍ ഈ കൊല്ലം ദത്തെടുത്തിരുന്നു.

 

Comments

comments

Categories: FK News, Movies
Tags: sunny leone

Related Articles