ശ്രീജിത്തിന്റെ കസ്റ്റഡിമരണം; ഡോക്ടറുടെ മൊഴി പൊലിസിന് തിരിച്ചടിയാകുന്നു

ശ്രീജിത്തിന്റെ കസ്റ്റഡിമരണം; ഡോക്ടറുടെ മൊഴി പൊലിസിന് തിരിച്ചടിയാകുന്നു

കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ മൊഴി പൊലിസിന് തിരിച്ചടിയാകുന്നു. വെള്ളിയാഴ്ച നടന്ന സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്നായിരുന്നു പൊലിസിന്റെ വാദം. എന്നാല്‍ ശ്രീജിത്തിന് മര്‍ദനമേറ്റത് മരണത്തിന് മുമ്പ് മൂന്ന് ദിവസങ്ങള്‍ക്കുള്ളിലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുടലിനേറ്റ മാരകമായ പരിക്കുമായി ചികിത്സയില്ലാതെ ഏറെ നാള്‍ തുടരാന്‍ സാധിക്കില്ലായിരുന്നെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. ഇതോടെ ഉത്തരവാദിത്വത്തില്‍ നിന്നൊഴിയാന്‍ ശ്രിമിച്ചുകൊണ്ടിരുന്ന പൊലിസിന് മേല്‍ പിടി മുറുകുകയാണ്.

Comments

comments

Categories: FK News
Tags: sreejith