കത്വ സംഭവത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്

കത്വ സംഭവത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്

കൊച്ചി: കത്വ സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്രതാരം പൃഥ്വിരാജ്. ഒരു പെണ്‍കുട്ടിയുടെ പിതാവ് എന്ന നിലയില്‍ ഭയമുണ്ടെന്നും സംഭവം അലോസരപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ ഇതെല്ലാം ഭാരതീയര്‍ക്ക് ശീലമായിക്കഴിഞ്ഞു എന്നത് നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസങ്ങളിലായി ഫേസ്ബുക്കിലും മറ്റും ചലച്ചിത്ര രംഗത്തെ പ്രമുഖര്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചില്ലെന്ന വിധത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു. ഇതിനുള്ള മറുപടിയും താരം നല്കുന്നുണ്ട്. ‘ എന്താണ് പോസ്റ്റ് ചെയ്യേണ്ടത്. ആ എട്ടുവയസുകാരിയെ പീഡിപ്പിച്ചത് ക്രൂരമായിപ്പോയി എന്നോ? അതോ ഇതെല്ലാം ന്യായീകരിക്കുന്നത് തെറ്റാണെന്നോ? ഇതൊക്കെ ആരെങ്കിലും ഞാന്‍ പറഞ്ഞാണോ മനസിലാക്കേണ്ടത്? ഇതൊക്കെ ഞാന്‍ പറയേണ്ടതാണോ? എനിക്ക് ഒന്നും പറയാനില്ല, ഒന്നും’ – അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: FK News
Tags: Prithviraj