കത്വ സംഭവത്തില്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; വിഷ്ണുവിനെതിരെ കേസെടുത്തു

കത്വ സംഭവത്തില്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; വിഷ്ണുവിനെതിരെ കേസെടുത്തു

കൊച്ചി: കത്വയിലെ എട്ടുവയസുകാരിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ വിവാദ പരാമര്‍ശം കുറിച്ച യുവാവിനെതിരെ കേസെടുത്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചുകൊണ്ടുള്ള വാക്കുകള്‍ കുറിച്ച കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറാണ് കുടുങ്ങിയത്.

മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരം പനങ്ങാട് പൊലിസാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. കൊട്ടക് മഹീന്ദ്ര ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചില്‍ അസിസ്റ്റന്റ് മാനേജറായിരുന്ന ഇയാളെ പ്രതിഷേധം ശക്തമായതോടെ ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു. ഫേസ്ബുക്കില്‍ കുറിച്ച കമന്റ് വൈറലായതോടെ ലോകത്തെമ്പാടു നിന്നും അസഭ്യവര്‍ങ്ങളാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നത്. ഇതിന് പുറമെ നിരവധി സംഘടനകള്‍ ഇയാള്‍ക്കെതിരെ കേസ് നല്കിയിട്ടുമുണ്ട്. കുട്ടിയെ കൊന്നത് നന്നായി, ഇല്ലെങ്കില്‍ നാളെ ഇന്ത്യയ്‌ക്കെതിരെ തിരിയുമായിരുന്നു എന്ന വിധത്തില്‍ മനുഷ്യത്വരഹിതിമായ കുറിപ്പാണ് ഇയാള്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. നവമാധ്യമങ്ങള്‍ക്ക് പുറമെ ഇന്നലെ കൊട്ടക് ബാങ്കിന്റെ പാലാരിവട്ടം ബ്രാഞ്ചിന് മുന്നിലും ഇയാള്‍ക്കെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ അരങ്ങേറിയിരുന്നു.

Comments

comments

Categories: FK News

Related Articles