ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവ്ലിന് ത്രോയില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. 86.50 മീറ്റര്‍ നേട്ടത്തോടെ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. ഈ സീസണിലെ മികച്ച ദൂരവും ഇതുതന്നെ.
ഇരുപതുകാരനായ നീരജിന്റെ നാലാം ശ്രമത്തിലാണ് സ്വര്‍ണത്തിനൊപ്പം റെക്കോര്‍ഡും പിറന്നത്. ആദ്യ ശ്രമത്തില്‍ തന്നെ ദൂരം 85.50 മീറ്റര്‍ കടന്നിരുന്നു. ഇതോടെ ഇന്നത്തെ നാലാം സ്വര്‍ണമാണ് ഇന്ത്യന്‍ പട്ടികയിലെത്തിയത്. ആകെ 21 സ്വര്‍ണമാണ് ഇതുവരെ കരസ്ഥമാക്കിയിരിക്കുന്നത്.
Comments
Categories:
Sports
Tags:
neeraj chopra