മേരി കോം സ്വര്‍ണമണിഞ്ഞു; ഇന്ത്യന്‍ മെഡല്‍പ്പട്ടികയിലെ പതിനെട്ടാം സ്വര്‍ണം

മേരി കോം സ്വര്‍ണമണിഞ്ഞു; ഇന്ത്യന്‍ മെഡല്‍പ്പട്ടികയിലെ പതിനെട്ടാം സ്വര്‍ണം

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ബോക്‌സിങ്ങില്‍ 45-48 കിലോഗ്രാം ഫൈനലില്‍ മേരികോം സ്വര്‍ണം കരസ്ഥമാക്കി. ഇതോടെ ഇന്ത്യന്‍ മെഡല്‍പ്പട്ടികയില്‍ പതിനെട്ടാം സ്വര്‍ണമെത്തി. അഞ്ചു തവണ ലോക ചാമ്പ്യനായ മേരികോം നോര്‍ത്ത് അയര്‍ലന്‍ഡ് താരം ക്രീസ്റ്റീന ഒകുഹാരെയെ ഇടിച്ചിട്ടാണ് കോമണ്‍വെല്‍ത്ത് ഗെയിസില്‍ ആദ്യ സ്വര്‍ണ്ണം നേടിയത്. ഇതിന് പുറമെ മേരി കോം ആദ്യമായി കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കുന്നു എന്ന സവിശേഷതയുമുണ്ട്. ഇതോടെ 18 സ്വര്‍ണ്ണവും 11 വെള്ളിയും 14 വെങ്കലവും ഉള്‍പ്പെടെ ഇന്ത്യയ്ക്ക് ഗെയിംസില്‍ 43 മെഡലുകളായി.

 

Comments

comments

Categories: Sports
Tags: mery kom