പത്താം ദിനത്തില്‍ ഇരുപതാം സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ

പത്താം ദിനത്തില്‍ ഇരുപതാം സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനമായ ഇന്ന് മൂന്ന് സ്വര്‍ണം കൂടി കരസ്ഥമാക്കിക്കൊണ്ട് പട്ടികയില്‍ ഇരുപത് സ്വര്‍ണം തികച്ച് ഇന്ത്യ. മേരി കോം, ഗൗരവ് സോളങ്കി, ഷൂട്ടിങ്ങില്‍ സജ്ഞീവ് രജ്പുത്ത് എന്നിവരാണ് സ്വര്‍ണം കരസ്ഥമാക്കിയത്. പുരുഷന്മാരുടെ 52 കിലോ വിഭാഗത്തില്‍ ഗൗരവ് സോളങ്കി സ്വര്‍ണം നേടിയപ്പോള്‍ ഷൂട്ടിങ്ങില്‍ 50 എംഎം റൈഫിള്‍ വിഭാഗത്തില്‍ ഗെയിംസ് റെക്കോര്‍ഡോടു കൂടിയാണ് സജ്ഞീവ് നേട്ടം കുറിച്ചത്. നേരത്തെ വനിതകളുടെ ബോക്‌സിങ്ങില്‍ 45-48 കിലോഗ്രാം ഫൈനലില്‍ മേരി കോം സ്വര്‍ണം കരസ്ഥമാക്കിയിരുന്നു. ഇതോടെ 20 സ്വര്‍ണവും 12 വെള്ളിയും 14 വെങ്കലവുമുള്‍പ്പടെ 46 മെഡലുകളുമായി ഇന്ത്യ പോരാട്ടം തുടരുകയാണ്.

Comments

comments

Categories: Sports
Tags: commonwealth