വികസന പദ്ധതികള്‍ക്കായി ഏറ്റവും ഉയര്‍ന്ന വില നല്കി ഭൂമി ഏറ്റെടുക്കുന്നത് കേരളത്തിലെന്ന് മുഖ്യമന്ത്രി

വികസന പദ്ധതികള്‍ക്കായി ഏറ്റവും ഉയര്‍ന്ന വില നല്കി ഭൂമി ഏറ്റെടുക്കുന്നത് കേരളത്തിലെന്ന് മുഖ്യമന്ത്രി

കണ്ണൂര്‍: രാജ്യത്ത് ഏറ്റവും വില നല്കി ഭൂമി ഏറ്റടുക്കുന്നത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മറ്റ് സംസ്ഥാനങ്ങള്‍ ദേശീയപാത വികസനത്തിന് 65 ലക്ഷത്തോളം നല്കുമ്പോള്‍ കേരളത്തില്‍ കിലോമീറ്ററിന് ആറ് കോടി രൂപയാണ് നല്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറമ്പത്ത് പുതിയ പാലത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എതിര്‍പ്പുകള്‍ ഉയര്‍ന്നത് കൊണ്ട് കേരളത്തില്‍ വികസനപദ്ധതികള്‍ ഉപേക്ഷിക്കാനാവില്ല. നാടിന്റെ ആവശ്യം മുന്നില്‍കണ്ട് എല്ലാവരും സഹകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ സംബന്ധിച്ചിടത്തോളം എലിവേറ്റഡ് ഹൈവേ പ്രായോഗികമായ കാര്യമല്ല. അമിതമായ ചെലവാണ് ഇതിന് കാരണം. കിലോമീറ്ററിന് 140 കോടി രൂപയെങ്കിലും ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതിനായി വേണ്ടിവരും. അത് സംസ്ഥാനത്തിന് താങ്ങാവുന്ന ചെലവല്ല. കേന്ദ്രവും ഇക്കാര്യം ചര്‍ച്ചയില്‍ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: FK News
Tags: CM Pinarayi