കത്വ സംഭവത്തില്‍ അപലപിച്ച് ഐക്യരാഷ്ട്ര സഭ

കത്വ സംഭവത്തില്‍ അപലപിച്ച് ഐക്യരാഷ്ട്ര സഭ

ന്യൂയോര്‍ക്ക്: കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അപലപിച്ച് ഐക്യരാഷ്ട്ര സഭ. പൈശാചികമായ സംഭവമാണിതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. സഭവത്തെ സംബന്ധിച്ച വാര്‍ത്തകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് നടപടികള്‍ കൈക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: FK News