സിറിയയ്ക്ക് നേരെ ആക്രമണം ആരംഭിച്ച് അമേരിക്കയും സഖ്യകക്ഷികളും

സിറിയയ്ക്ക് നേരെ ആക്രമണം ആരംഭിച്ച് അമേരിക്കയും സഖ്യകക്ഷികളും

ദമാസ്‌കസ്: സിറിയയ്ക്ക് നേരെ അമേരിക്കയും സഖ്യകക്ഷികളും ആക്രമണം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന സംയുക്ത സൈന്യം രാസായുധങ്ങള്‍ നിറച്ച മേഖലകളിലാണ് ആക്രമണം നടത്തുന്നത്. അക്രമണവാര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിറിയയില്‍ ഉണ്ടായ രാസായുധാക്രമണത്തിന് തിരിച്ചടി നല്കുമെന്ന് ട്രംപ് നേരത്തെ പറഞ്ഞിരുന്നു. രാസായുധശേഖരം മുഴുവന്‍ ഇല്ലാതാക്കുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്.

സംയുക്ത സൈനീകാക്രമണത്തെ ഫലപ്രദമായി പ്രതിരോധിച്ചുവെന്നാണ് സിറിയന്‍ ഭരണകൂടവൃത്തങ്ങള്‍ അവകാശപ്പെടുന്നത്. യുകെ പ്രധാനമന്ത്രി തെരേസ മേയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണും അക്രമണത്തിന് ഉത്തരവിട്ടെന്ന് വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയുണ്ടായി.

Comments

comments

Categories: FK News