Archive
മകളെ മാറോട് ചേര്‍ത്ത് സണ്ണി ലിയോണിന്റെ വാഗ്ദാനം; ഏത് പിശാചുക്കളില്‍ നിന്നും നിന്നെ ഞാന്‍ സംരക്ഷിക്കും
മുംബൈ: കത്വ സംവഭത്തില്‍ രാജ്യമൊട്ടാകെ പ്രതിഷേധം കത്തിപ്പടരുന്നതിനിടയില്‍ വേറിട്ട പ്രതിഷേധവുമായി സണ്ണി ലിയോണ്‍. മകളെ വസ്ത്രത്തിനുള്ളില്‍ പൊതിഞ്ഞ് മാറോട് ചേര്‍ത്ത ചിത്രം ഉള്‍പ്പടെ പോസ്റ്റ് ചെയ്താണ് താരം രംഗത്തെത്തിയിരിക്കുന്നത്. നമ്മുടെ കുട്ടികളെ കൂടുതല്‍ സുരക്ഷിതരാക്കാന്‍ നമ്മിലേക്ക് തന്നെ ചേര്‍ത്തു നിര്‍ത്തണമെന്നാണ് താരം
ലോക്കപ്പുകള്‍ ഇനി ക്യാമറ നിരീക്ഷണത്തില്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്കപ്പുള്ള എല്ലാ പൊലിസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ ഉത്തരവിട്ടു. രണ്ട് ദിവസത്തിനകം ക്യാമറകള്‍ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. വരാപ്പുഴ ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് പുതിയ സജ്ജീകരണം ഒരുക്കുന്നത്. ഇതോടെ പൊലിസ് സ്റ്റേഷനുകളും ലോക്കപ്പുകളും ഉന്നത
സൗത്ത് ആഫ്രിക്കയില്‍ അഞ്ചംഗ ഇന്ത്യന്‍ കുടുംബം കൊല്ലപ്പെട്ടു
ജോനാസ്ബര്ഗ്: മൂന്ന് കുട്ടികളടങ്ങുന്ന അഞ്ചംഗ ഇന്ത്യന്‍-ആഫ്രിക്കന്‍ കുടുംബം സൗത്ത് ആഫ്രിക്കയില്‍ കൊല്ലപ്പെട്ടു. വീടിന് നേരെയുണ്ടായ ബോംബ് ആക്രമണത്തിലാണ് മരണം. അസിസ് മന്‍ജ്ര, ഭാര്യയും ആഫ്രിക്കന്‍ വംശജയുമായ ഗോറി ബിബി, മക്കളായ സുബിന (18), മൈറൂനീസ (14), മുഹമ്മദ് റിസ്വാന് (10) എന്നിവരാണ്
കത്വ സംഭവത്തില്‍ പ്രതികരണവുമായി പൃഥ്വിരാജ്
കൊച്ചി: കത്വ സംഭവത്തില്‍ പ്രതികരണവുമായി ചലച്ചിത്രതാരം പൃഥ്വിരാജ്. ഒരു പെണ്‍കുട്ടിയുടെ പിതാവ് എന്ന നിലയില്‍ ഭയമുണ്ടെന്നും സംഭവം അലോസരപ്പെടുത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ ഇതെല്ലാം ഭാരതീയര്‍ക്ക് ശീലമായിക്കഴിഞ്ഞു എന്നത് നാണക്കേടാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിലായി ഫേസ്ബുക്കിലും മറ്റും ചലച്ചിത്ര
ഗുസ്തിക്കരുത്തുമായി ഇന്ത്യന്‍ സുവര്‍ണ നേട്ടം 23ല്‍
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മികച്ച പ്രകടനങ്ങളുടെ കരുത്തില്‍ ഇന്ത്യന്‍ സുവര്‍ണ നേട്ടം 23 ആയി. വനിതകളുടെ 50 കിലോ ഫ്രീസ്റ്റൈല്‍ വിഭാഗത്തില്‍ വിനേഷ് ഫോഗത്തും പുരുഷന്മാരുടെ 125 കിലോ നോര്‍ഡിക് വിഭാഗത്തില്‍ സുമിത്തും സ്വര്‍ണം കരസ്ഥമാക്കിയതോടെ ഇന്നത്തെ മെഡല്‍വേട്ട അഞ്ചായി.
കത്വ സംഭവം; പ്രത്യേക കോടതി രൂപീകരിക്കണമെന്ന് മെഹ്ബൂബ മുഫ്തി
ശ്രീനഗര്‍: എട്ടുവയസുകാരിയുടെ അരുംകൊല ചെയ്ത കേസിന്റെ വിചാരണയ്ക്കായി പ്രത്യേക കോടതി രൂപീകരിക്കണമെന്ന് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഇത് സംബന്ധിച്ച ആവശ്യം ജമ്മു കശ്മിര് ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിച്ചതായി അവര്‍ മുഖ്യമന്ത്രി വ്യക്തമാക്കി. ഇത് സംബന്ധിച്ച് ഉടന്‍ തീരുമാനമുണ്ടാകുമെന്നാണ് വിവരം.
രണ്ടാം ദിവസവും മാറ്റമില്ലാതെ സ്വര്‍ണവില
കൊച്ചി: സ്വര്‍ണവില രണ്ടാം ദിവസവും മാറ്റമില്ലാതെ തുടരുന്നു. വെള്ളിയാഴ്ച പവന് 160 രൂപ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതേ വിലയില്‍ തന്നെയാണ് ഇന്നും വ്യാപാരം തുടരുന്നത്. പവന് 22,960 രൂപയിലും ഗ്രാമിന് 2,870 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
ജാവലിന്‍ ത്രോയില്‍ ഇന്ത്യയുടെ ആദ്യ സ്വര്‍ണവുമായി നീരജ് ചോപ്ര
ഗോള്‍ഡ് കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ജാവ്ലിന് ത്രോയില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. 86.50 മീറ്റര്‍ നേട്ടത്തോടെ നീരജ് ചോപ്രയാണ് ഇന്ത്യയ്ക്കായി മെഡല്‍ നേടിയത്. ഈ സീസണിലെ മികച്ച ദൂരവും ഇതുതന്നെ. ഇരുപതുകാരനായ നീരജിന്റെ നാലാം ശ്രമത്തിലാണ് സ്വര്‍ണത്തിനൊപ്പം റെക്കോര്‍ഡും പിറന്നത്. ആദ്യ
കത്വ സംഭവത്തില്‍ വിവാദ ഫേസ്ബുക്ക് പോസ്റ്റ്; വിഷ്ണുവിനെതിരെ കേസെടുത്തു
കൊച്ചി: കത്വയിലെ എട്ടുവയസുകാരിയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ വിവാദ പരാമര്‍ശം കുറിച്ച യുവാവിനെതിരെ കേസെടുത്തു. കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിച്ചുകൊണ്ടുള്ള വാക്കുകള്‍ കുറിച്ച കൊച്ചി മരട് സ്വദേശി വിഷ്ണു നന്ദകുമാറാണ് കുടുങ്ങിയത്. മതസ്പര്‍ധ വളര്‍ത്താന്‍ ശ്രമിച്ചതിന് ഐപിസി 153 എ പ്രകാരം പനങ്ങാട്
കത്വ സംഭവത്തില്‍ അപലപിച്ച് ഐക്യരാഷ്ട്ര സഭ
ന്യൂയോര്‍ക്ക്: കശ്മീരിലെ കത്വയില്‍ എട്ടുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ അപലപിച്ച് ഐക്യരാഷ്ട്ര സഭ. പൈശാചികമായ സംഭവമാണിതെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറെസ് പറഞ്ഞു. സഭവത്തെ സംബന്ധിച്ച വാര്‍ത്തകള്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. എത്രയും പെട്ടെന്ന് നടപടികള്‍
പത്താം ദിനത്തില്‍ ഇരുപതാം സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ
ഗോള്‍ഡ്കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ പത്താം ദിനമായ ഇന്ന് മൂന്ന് സ്വര്‍ണം കൂടി കരസ്ഥമാക്കിക്കൊണ്ട് പട്ടികയില്‍ ഇരുപത് സ്വര്‍ണം തികച്ച് ഇന്ത്യ. മേരി കോം, ഗൗരവ് സോളങ്കി, ഷൂട്ടിങ്ങില്‍ സജ്ഞീവ് രജ്പുത്ത് എന്നിവരാണ് സ്വര്‍ണം കരസ്ഥമാക്കിയത്. പുരുഷന്മാരുടെ 52 കിലോ വിഭാഗത്തില്‍ ഗൗരവ്
ശ്രീജിത്തിന്റെ കസ്റ്റഡിമരണം; ഡോക്ടറുടെ മൊഴി പൊലിസിന് തിരിച്ചടിയാകുന്നു
കൊച്ചി: വരാപ്പുഴയില്‍ ശ്രീജിത്തിന്റെ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് ഡോക്ടറുടെ മൊഴി പൊലിസിന് തിരിച്ചടിയാകുന്നു. വെള്ളിയാഴ്ച നടന്ന സംഘര്‍ഷത്തിലാണ് ശ്രീജിത്തിന് പരിക്കേറ്റതെന്നായിരുന്നു പൊലിസിന്റെ വാദം. എന്നാല്‍ ശ്രീജിത്തിന് മര്‍ദനമേറ്റത് മരണത്തിന് മുമ്പ് മൂന്ന് ദിവസങ്ങള്ക്കുള്ളിലാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുടലിനേറ്റ മാരകമായ പരിക്കുമായി ചികിത്സയില്ലാതെ ഏറെ
ബലാല്‍സംഗങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് സ്മൃതി ഇറാനി
ന്യൂഡല്‍ഹി: രാജ്യത്ത് നടക്കുന്ന ബലാല്‍സംഗങ്ങളെ രാഷ്ട്രീയവത്കരിക്കരുതെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അവശ്യ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളും. വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കുന്നവര്‍ ഇരയെ അപമാനിക്കുകയാണ് ചെയ്യുന്നതെന്നും ഈ പ്രവണത ഉപേക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സിറിയയ്ക്ക് നേരെ ആക്രമണം ആരംഭിച്ച് അമേരിക്കയും സഖ്യകക്ഷികളും
ദമാസ്കസ്: സിറിയയ്ക്ക് നേരെ അമേരിക്കയും സഖ്യകക്ഷികളും ആക്രമണം തുടങ്ങിയെന്ന് റിപ്പോര്‍ട്ട്. യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ ചേര്‍ന്ന സംയുക്ത സൈന്യം രാസായുധങ്ങള്‍ നിറച്ച മേഖലകളിലാണ് ആക്രമണം നടത്തുന്നത്. അക്രമണവാര്ത്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം സിറിയയില്‍
വികസന പദ്ധതികള്‍ക്കായി ഏറ്റവും ഉയര്‍ന്ന വില നല്കി ഭൂമി ഏറ്റെടുക്കുന്നത് കേരളത്തിലെന്ന് മുഖ്യമന്ത്രി
കണ്ണൂര്‍: രാജ്യത്ത് ഏറ്റവും വില നല്കി ഭൂമി ഏറ്റടുക്കുന്നത് കേരളത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മറ്റ് സംസ്ഥാനങ്ങള്‍ ദേശീയപാത വികസനത്തിന് 65 ലക്ഷത്തോളം നല്കുമ്പോള് കേരളത്തില്‍ കിലോമീറ്ററിന് ആറ് കോടി രൂപയാണ് നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നടന്ന കൂടിക്കാഴ്ചയില്‍