വിവോ വൈ71 ഇന്ത്യയിലെത്തി

വിവോ വൈ71 ഇന്ത്യയിലെത്തി

10,990 രൂപയാണ് വില

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ വൈ സീരീസിലെ പുതിയ സ്മാര്‍ട്ട്‌ഫോണായ വൈ71 ഇന്ത്യയില്‍ അവതരിപ്പിച്ചു. 18:9 അസ്‌പെക്റ്റ് അനുപാതമുള്ള ഫോണിന് 10,990 രൂപയാണ് വില. ഇന്നു മുതല്‍ റീട്ടെയ്ല്‍ സ്‌റ്റോറുകളിലും 16 മുതല്‍ വിവോ ഇ-സ്‌റ്റോര്‍, ഫഌപ്കാര്‍ട്ട്, ആമസോണ്‍, പേടിഎം മാള്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റോറുകളിലും ഫോണ്‍ ലഭ്യമാകും. ഉപഭോക്താവിന്റെ മുഖത്തിന്റെ പ്രത്യേകതകള്‍ സ്‌കാന്‍ ചെയ്ത് അണ്‍ലോക്ക് ചെയ്യാന്‍ കഴിയുന്ന ഫേസ് അക്‌സെസ് ഫീച്ചറും ഫിംഗര്‍പ്രിന്റ് സ്‌കാനറും ഫോണിന്റെ പ്രത്യേകതയാണ്. ഓട്ടോ ഫോക്കസ് ഫീച്ചറോഡു കൂടിയ 13 എംപി പിന്‍ കാമറ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫേസ് ബ്യൂട്ടി ഫീച്ചറുള്ള 5 എംപി സെല്‍ഫി കാമറ, ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 425 ചിപ്പ്‌സെറ്റ്, 3 ജിബി റാം, 16 ജിബി ഇന്റേണല്‍ സ്റ്റോറേജ്, 3,360 എംഎഎച്ച് ബാറ്ററി എന്നിവയുള്ള വൈ71 ആന്‍ഡ്രോയിഡ് 8.1 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഡുവല്‍ സിം കാര്‍ഡ്, 4ജി വോള്‍ട്ടി, ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് ഓപ്ഷന്‍സ് എന്നിവയും ഫോണില്‍ ലഭ്യമാണ്.

Comments

comments

Categories: Business & Economy