വിഷുവിനെ വരവേല്‍ക്കാല്‍ ‘ഒടിയന്‍ ‘പടക്കം’ അയ്യന്‍സില്‍ റിലീസായി

വിഷുവിനെ വരവേല്‍ക്കാല്‍ ‘ഒടിയന്‍ ‘പടക്കം’ അയ്യന്‍സില്‍ റിലീസായി

350 രൂപ വില വരുന്ന ഒടിയന്‍ പടക്കമാണ് ഇത്തവണ വിഷുവിലെ താരം. അമിത ശബ്ദമില്ലാതെ കുട്ടികള്‍ക്കുപോലും സുരക്ഷിതമായി ഉപയോഗിക്കാമെന്നതും ഇതിന്റെ പ്രത്യേകതയാണ്. അയ്യന്‍സ് വേള്‍ഡിന്റെ മേല്‍നോട്ടം വഹിക്കുന്ന ശങ്കര്‍ ഉദ്ദാസാണ് പുലിമുരുകന്‍, ഒടിയന്‍ പടക്കങ്ങളിലൂടെ വേറിട്ട ബിസിനസ് ആശയം വിപണിയിലെത്തിച്ചിരിക്കുന്നത്

ലാലേട്ടന്‍ ഫാന്‍സ് കാത്തിരുന്ന ‘ഒടിയന്‍’ ചലച്ചിത്രം തിയറ്ററില്‍ എത്തും മുമ്പ് വിഷു സ്‌പെഷല്‍ ഒടിയന്‍ ‘പടക്കം’ വിപണിയില്‍. കോഴിക്കോട് കോയറോഡ് ജംഗ്ഷനിലെ അയ്യന്‍സ് വേള്‍ഡ് ഷോറൂമിലാണ് ഒടിയന്‍ ‘പടക്കം’ റിലീസ് ചെയ്തിരിക്കുന്നത്. മോഹന്‍ലാലിന്റെ ഒടിയന്‍ ചലചിത്രത്തിലെ വേഷം ഇതിനോടകം തന്നെ പ്രേക്ഷകര്‍ നെഞ്ചേറ്റിയിരുന്നു. ഈ കഥാപാത്രത്തിന്റെ ഫോട്ടോ പതിപ്പിച്ച പായ്ക്കറ്റുകളുമായാണ് പടക്കം വിഷു ആഘോഷത്തിനായി എത്തിയിരിക്കുന്നത്.

ഇത് ആദ്യമായല്ല മോഹന്‍ലാലിന്റെ സിനിമകളുടെ പേരില്‍ പടക്കം വിപണിയിലെത്തുന്നത്. കഴിഞ്ഞ തവണ പുലിമുരുകനാണ് സ്റ്റാര്‍ എങ്കില്‍ ഇത്തവണ അയ്യന്‍സിലെ താരം ഒടിയനാണ്. 350 രൂപ വില വരുന്ന ഈ പടക്കം അന്വേഷിച്ച് കോഴിക്കോടുള്ള അയ്യന്‍സ് ഷോറൂമിലേക്ക് എത്തുന്ന ആളുകളുടെ തിരക്ക് കൂടിയിട്ടുണ്ട്. കുട്ടികള്‍ക്കു പോലും യാതൊരുവിധ പേടിയും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന പടക്കമാണെന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. അമിത ശബ്ദത്തിലൂടെ ശബ്ദമലിനീകരണ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാത്തതും ഒടിയന്‍ പടക്കത്തിന് ഡിമാന്‍ഡ് കൂട്ടുന്നു. കോയറോഡ് ജംഗ്ഷനിലെ അയ്യന്‍സ് ഷോറൂമില്‍ മാത്രമേ ഒടിയന്‍ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂ.

ഒടിയന്‍ മാത്രമല്ല പുലിമുരുകന്‍ ഇത്തവണയും അയ്യന്‍സില്‍ വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ട്. തിയറ്ററുകളില്‍ നിന്നും ഔട്ടായെങ്കിലും ഡിമാന്‍ഡ് കുറയാത്തതിനാല്‍ പുലിമുരുകന്‍ ഇപ്പോഴും അയ്യന്‍സില്‍ തിളങ്ങി നില്‍ക്കുകയാണ്.

ഒടിയന്‍ മാത്രമല്ല അയ്യന്‍സിന്റെ ഇത്തവണത്തെ സ്‌പെഷ്യല്‍. ടിന്നുകളില്‍ എത്തുന്ന പടക്കങ്ങളുമുണ്ട്. കഴിഞ്ഞ തവണവരെ കാര്‍ഡ്‌ബോര്‍ഡില്‍ എത്തിക്കൊണ്ടിരുന്ന പടക്കങ്ങള്‍ ഇത്തവണ എത്തിയിരിക്കുന്നത് ടിന്നുകളിലാണ്. സുരക്ഷ ഉറപ്പുവരുത്തതിന്റെ ഭാഗമായാണ് ഇതെന്ന് അയ്യന്‍സ് വേള്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍ ഉദയശങ്കര്‍ പറയുന്നു. ചെറിയ കുട്ടികള്‍ക്ക് വളരെ സുരക്ഷിതമായി ഉപയോഗിക്കും വിധമാണ് അയ്യന്‍സ് ഓരോ പടക്കങ്ങളും വിപണിയിലേക്ക് എത്തിക്കുന്നത്. കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നത് സുരക്ഷയ്ക്കുതന്നെ. ഒടിയന്‍ മാത്രമല്ല പുലിമുരുകന്‍ ഇത്തവണയും അയ്യന്‍സില്‍ വില്‍പ്പനയ്ക്കായി എത്തിയിട്ടുണ്ട്. തിയറ്ററുകളില്‍ നിന്നും ഔട്ടായെങ്കിലും ഡിമാന്‍ഡ് കുറയാത്തതിനാല്‍ പുലിമുരുകന്‍ ഇപ്പോഴും അയ്യന്‍സില്‍ തിളങ്ങി നില്‍ക്കുകയാണ്.

1995 മുതല്‍ പടക്ക വ്യാപാരത്തിലേക്ക് കടന്നുവന്നവരാണ് ഉദയ ശങ്കറിന്റെ കുടുംബം. മിഠായി തെരുവില്‍ ചെറിയ രീതിയില്‍ തുടങ്ങിയ കച്ചവടം ചുരുങ്ങിയ കാലയളവില്‍ വളര്‍ന്നു പന്തലിച്ചു. അച്ഛന്‍ ഉദയശങ്കറിനെ പിന്തുടര്‍ന്ന് മകന്‍ ശങ്കര്‍ ഉദ്ദാസും ഈ മേഖലയിലേക്ക് കടന്നിട്ടുണ്ട്. വിദേശത്തെ എംബിഎ പഠനത്തിനു ശേഷം 24ാം വയസില്‍ മികച്ച സംരംഭനാകാനും ഈ ചെറുപ്പക്കാരനു കഴിഞ്ഞിരിക്കുന്നു. ഇന്ന് അയ്യന്‍സ് വിപണിയില്‍ എത്തിക്കുന്ന പുലിമുരുകന്‍, ഒടിയന്‍ എന്നിവയുടെ ആശയവും അതിന്റെ പ്രവര്‍ത്തനങ്ങളും ശങ്കര്‍ ഉദ്ദാസിന്റേതാണെന്ന് ഉദയശങ്കര്‍ പറയുന്നു. പടക്ക വ്യാപാരത്തില്‍ വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള അയ്യന്‍സ് സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതിനൊപ്പം അമിതവില ഇടാക്കുന്നില്ല എന്നതും ഇവരുടെ പ്രത്യേകതയാണ്.

Comments

comments