അന്തരിച്ച നടന്‍ വിനോദ് ഖന്നയ്ക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം

അന്തരിച്ച നടന്‍ വിനോദ് ഖന്നയ്ക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം

ന്യൂഡല്‍ഹി: അന്തരിച്ച ബോളിവുഡ് നടന്‍ വിനോദ് ഖന്നയ്ക്ക് ദാദാസാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം. ചലച്ചിത്ര മേഖലയിലെ സംഭാവനയ്ക്ക് രാജ്യം നല്‍കുന്ന ഏറ്റവും വലിയ ആദരമാണ് ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ്.

നാല് പതിറ്റാണ്ട് നീണ്ട് നിന്ന് സിനിമാ ജീവിതത്തിലെ സംഭാവനകള്‍ പരിഗണിച്ചാണ് വിനോദ് ഖന്നയ്ക്ക് അവാര്‍ഡ് നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. പുരസ്‌ക്കാരം ലഭിക്കുന്ന 49 ാമത്തെ വ്യക്തിയാണ് വിനോദ് ഖന്ന. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 27 നാണ് വിനോദ് ഖന്ന മരിച്ചത്. അമര്‍ അക്ബര്‍ അന്തോണി, ഖുര്‍ബാനി തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചിരുന്നു. രാജ്യത്തെ പരമോന്നത പുരസ്‌ക്കാരം പിതാവിന് ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് മകന്‍ രാഹുല്‍ ഖന്ന ട്വീറ്റ് ചെയ്തു.

Comments

comments

Categories: Movies