തൊഴിലില്ലായ്മ സത്യമോ മിഥ്യയോ?

തൊഴിലില്ലായ്മ സത്യമോ മിഥ്യയോ?

തൊഴിലില്ലായ്മ വര്‍ധിക്കുന്നെന്ന പ്രചാരണം ശക്തമാകുകയും സര്‍ക്കാര്‍ ഇത് കണക്കുകള്‍ നിരത്തി നിഷേധിക്കുകയും ചെയ്യുന്ന വാര്‍ത്തകള്‍ ഇപ്പോള്‍ പതിവായിട്ടുണ്ട്. ഏറ്റവുമധികം ആളുകള്‍ക്ക് തൊഴില്‍ നല്‍കുന്ന കാര്‍ഷിക മേഖലയില്‍ അവസരങ്ങള്‍ കുറഞ്ഞതാണ് തൊഴിലില്ലായ്മ വര്‍ധിക്കുന്നതിന്റെ പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. അതേസമയം മറ്റ് മേഖലകളെല്ലാം കൂടി 3.3 ശതമാനം തൊഴില്‍ വളര്‍ച്ച നേടുകയും ചെയ്തു. കൃത്യമായ അപഗ്രഥനമാണ് ഈ വിഷയത്തില്‍ ആവശ്യം.

സാമ്പത്തിക നിരീക്ഷകരും സമകാലിക സംഭവങ്ങളെ കുറിച്ച് വിവരണം നല്‍കുന്നവരും തൊഴില്‍രംഗത്തെ വളര്‍ച്ചയില്ലായ്മയെ കുറിച്ച് ദീര്‍ഘകാലമായി മുറവിളി കൂട്ടുന്നുണ്ട്. ഉദാരവല്‍ക്കരണത്തിനു ശേഷമുള്ള കാലയളവിനെ വിശേഷിപ്പിക്കാന്‍ ‘തൊഴിലില്ലാത്ത വളര്‍ച്ച’ ( jobless growth) എന്ന പദം പലപ്പോഴും അവര്‍ ഉപയോഗിച്ചു. തൊഴില്‍ നിരക്കിലുള്ള വളരെ കുറഞ്ഞ അളവിലുള്ള വളര്‍ച്ചയാണ് അവരെ ചൊടിപ്പിച്ച പ്രധാന വിഷയം. ഏതാനും വര്‍ഷങ്ങളായി ഒരു ശതമാനത്തിലും താഴെയാണ് വളര്‍ച്ചാ നിരക്ക് – പ്രത്യേകിച്ച് 2008ലെ ആഗോള സാമ്പത്തിക മാന്ദ്യത്തിനു ശേഷം. 2011നും 2016നുമിടയിലുള്ള അഞ്ചു വര്‍ഷ കാലയളവില്‍ സഞ്ചിത തൊഴില്‍ വളര്‍ച്ച (aggregate employment growth) വെറും 0.6 ശതമാനം മാത്രമായിരുന്നു. മൂലധനകേന്ദ്രീകൃമായ ഉല്‍പ്പാദനം, യന്ത്രവല്‍ക്കരണം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, തൊഴില്‍ നിയമങ്ങള്‍, അപര്യാപ്തമായ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം മേലെയാണ് പഴിചാരപ്പെടുന്നത്. സഹസ്രാബ്ദത്തിന്റെ ആരംഭകലത്ത് നടപ്പാക്കാനാരംഭിച്ച ഉദാരണവല്‍ക്കരണത്തിന്റെ രണ്ടാംഘട്ടത്തില്‍ പിന്തുടര്‍ന്ന വിപണി കേന്ദ്രീകൃത സാമ്പത്തിക നയങ്ങള്‍ പുനപരിശോധിക്കണമെന്നു വരെ ചില നിരീക്ഷകര്‍ ആവശ്യപ്പെട്ടു.

1991 മുതല്‍ ഉദാരവല്‍ക്കരണ നയങ്ങളും കാര്‍ഷികരംഗത്തെ യന്ത്രവല്‍ക്കരണവും നടപ്പാക്കിയിട്ടും, 2004-05 കാലഘട്ടം വരെ തൊഴിലാൡകളുടെ എണ്ണം കാര്‍ഷിക മേഖലയില്‍ വര്‍ധിക്കുകയാണ് ചെയ്തത്. ഈ ഉയര്‍ച്ചയില്‍ നിന്നാണ് കാര്‍ഷിക രംഗത്തെ തൊഴിലുകള്‍ 2.2 ശതമാനമെന്ന ശരാശരി നിരക്കില്‍ ക്രമാനുക്രമമായി കുറയാന്‍ തുടങ്ങിയത്.

ആകെയുള്ള തൊഴിലിന്റെ ഭൂരിഭാഗവും നിര്‍വഹിക്കുന്ന മേഖലയായിട്ടും, കാര്‍ഷിക രംഗത്തെ തൊഴില്‍ പ്രവണതകളെ ഈ വിശകലന വിദഗ്ധര്‍ കണക്കിലെടുത്തില്ല. 1991 മുതല്‍ ഉദാരവല്‍ക്കരണ നയങ്ങളും കാര്‍ഷികരംഗത്തെ യന്ത്രവല്‍ക്കരണവും നടപ്പാക്കിയിട്ടും, 2004-05 കാലഘട്ടം വരെ തൊഴിലാൡകളുടെ എണ്ണം കാര്‍ഷിക മേഖലയില്‍ വര്‍ധിക്കുകയാണ് ചെയ്തത്. ഈ ഉയര്‍ച്ചയില്‍ നിന്നാണ് കാര്‍ഷിക രംഗത്തെ തൊഴിലുകള്‍ 2.2 ശതമാനമെന്ന ശരാശരി നിരക്കില്‍ ക്രമാനുക്രമമായി കുറയാന്‍ തുടങ്ങിയത്. ഈ പ്രവണത ശരാശരി 3.6 ശതമാനമെന്ന നിരക്കില്‍ കഴിഞ്ഞ അഞ്ചുവര്‍ഷ കാലയളവില്‍ ത്വരിതപ്പെട്ടു. 2004-2005 കാലയളവില്‍ 257 മില്യണ്‍ ആളുകള്‍ക്കാണ് കാര്‍ഷിക രംഗം നേരിട്ട് തൊഴില്‍ നല്‍കിയത്. രണ്ട് മുതല്‍ മൂന്നു ശതമാനം വരെയുണ്ടായ പ്രതികൂല വളര്‍ച്ച പ്രതിവര്‍ഷം അഞ്ച് മില്യണ്‍ ആളുകള്‍ക്ക് തൊഴില്‍ നഷ്ടപ്പെടുന്നതിനാണ് കാരണമായത്.

അതേസമയം, 2004-05 മുതല്‍ 2016 വരെയുള്ള കാലയളവില്‍ കാര്‍ഷികേതര തൊഴില്‍ മേഖല 3.3 ശതമാനമെന്ന വാര്‍ഷിക വളര്‍ച്ച നേടി. കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവെടുത്താല്‍ 3.4 ശതമാനമായിരുന്നു വളര്‍ച്ച. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ശക്തമായ അടിയൊഴുക്കാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ഇലക്ട്രിക്കല്‍ ആന്‍ഡ് ഒപ്റ്റിക്കല്‍ എക്യുപ്‌മെന്റ് വിഭാഗം (12.2 ശതമാനം), ബിസിനസ് സര്‍വീസ് (8.5 ശതമാനം), ഫിനാന്‍ഷ്യല്‍ സര്‍വീസ് (4.8 ശതമാനം) എന്നീ മേഖലകളിലെ വളര്‍ച്ച ആശ്ചര്യപ്പെടുത്തുന്ന തരത്തിലുള്ളതായിരുന്നു. കഴിഞ്ഞ അഞ്ചു വര്‍ഷങ്ങളില്‍ ഉല്‍പ്പാദനരംഗം പോലും 3.3 ശതമാനം എന്ന സാമാന്യം മികച്ച ശരാശരി വളര്‍ച്ച നേടിയിട്ടുണ്ട്. സേവനം, മെഷിനറി, നിര്‍മാണം, ഉല്‍പ്പാദനം, ടൂറിസം, ഫിനാന്‍സ് തുടങ്ങിയ മിക്ക രംഗങ്ങളിലും വളര്‍ച്ച പ്രോത്സാഹജനകമായ വളര്‍ച്ചയാണ് കണ്ടത്.

കാര്‍ഷികേതര സമ്പദ് വ്യവസ്ഥ പ്രതിവര്‍ഷം ഏകദേശം 15 മില്ല്യണ്‍ ആളുകള്‍ക്കാണ് തൊഴിലവസരമൊരുക്കുന്നത്. പൊതുഭരണ-പ്രതിരോധ രംഗങ്ങളില്‍ തൊഴിലവസരങ്ങള്‍ കുറഞ്ഞു വരുമ്പോഴാണിത്. കേന്ദസര്‍ക്കാര്‍ ഓഹരി വില്‍പനക്ക് ആദ്യമായി തുനിഞ്ഞ 2000-01 മുതല്‍ പൊതുമേഖലയിലെ തൊഴിലവസരങ്ങള്‍ ഗണ്യമായി കുറഞ്ഞുവരികയാണ്. അനേകം പോരായ്മകളുണ്ടെങ്കിലും നമ്മുടെ വ്യാവസായിക നയങ്ങള്‍ക്ക് പതിയെ പ്രാഥമിക മേഖലകളായ കാര്‍ഷിക മത്സ്യബന്ധന രംഗങ്ങളേക്കാള്‍ മെച്ചപ്പെട്ട തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുന്നുന്നുണ്ട്. ഉചിതമായ നയമാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ തൊഴിലവസര വിവരങ്ങളുടെ സമഗ്രമായ വിലയിരുത്തല്‍ ആവശ്യമാണെന്ന് ഇത് സൂചിപ്പിക്കുന്നു. തൊഴിലില്ലായ്മയുടെ കാര്യത്തില്‍ യുവാക്കള്‍ക്കിടയില്‍ നിരാശ സൃഷ്ടിക്കുന്നത് തീര്‍ത്തും ഉചിതമായ കാര്യമല്ല.

ഇതിനര്‍ഥം തൊഴില്‍ മുന്നറിയിപ്പുകള്‍ നമ്മള്‍ അവഗണിക്കണമെന്നല്ല. തുണിത്തരങ്ങള്‍, തുകല്‍, ചെരിപ്പ് മേഖലകളില്‍ നിന്നാണ് തൊഴിലവസരങ്ങള്‍ സംബന്ധിച്ച് വലിയൊരു നിരാശയുണ്ടായിരിക്കുന്നത്. തൊഴിലാളികളുടെ എണ്ണം ഏറെ വര്‍ധിച്ച ഈ മേഖലകളില്‍ നിരവധി ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ ശരാശരി 1.7 ശതമാനത്തിന്റെ വളര്‍ച്ചാ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 1990- 91 മുതലുള്ള 25 വര്‍ഷത്തില്‍ ഈ വിഭാഗത്തിലെ ശരാശരി വളര്‍ച്ച 0.4 ശതമാനം മാത്രമാണെന്നാണ് ഇക്കാലയളവിലെ ചാക്രിക കുറവുകള്‍ സൂചിപ്പിക്കുന്നത്. ഈ പ്രതിഭാസത്തെ മനസിലാക്കാന്‍ പുതിയ ഗവേഷണവും സമീപനവും ആവശ്യമാണ്. സാങ്കേതിക വിദ്യയുടെ ഏറ്റവും വലിയ മാറ്റം പ്രതിഫലിക്കുന്നത് ടെലികമ്യൂണിക്കേഷന്‍ മേഖലയിലാണ്. ഇക്കാലയളവില്‍ ഏറ്റവും തലയെണ്ണം (തൊഴിലാളികളുടെ) കുറഞ്ഞതും ഇതേ മേഖലയില്‍ നിന്നാണ്.

അതുകൊണ്ട്, ‘തൊഴിലില്ലാത്ത വളര്‍ച്ച’ അല്ല യഥാര്‍ഥ പ്രശ്‌നം. കാര്‍ഷിക മേഖലയില്‍ നിന്നുള്ള വമ്പന്‍ മനുഷ്യശേഷിയെയോ പ്രച്ഛന്ന തൊഴിലാളികളെയോ സാമ്പദ് വ്യവസ്ഥയുടെ മറ്റ് മേഖലകളിലേക്ക് ആഗിരണം ചെയ്യാനാവാത്തതാണ് ഗൗരവമേറിയ വിഷയം. ഭക്ഷണ രീതികള്‍ മാറുന്നതിനൊപ്പം കാര്‍ഷിക രീതികളും പരിവര്‍ത്തനം ചെയ്യപ്പെടുകയും സാങ്കേതിക ഇടപെടലുകള്‍ അധികമായുള്ള തൊഴിലാളികളെ അതിവേഗം പലായനം ചെയ്യിക്കുകയുമാണ്. ഇവിടെ സേവന മേഖലയിലെ പരമ്പരാഗത വളര്‍ച്ചാ നിരക്കിനെ സാങ്കേതിക വിദ്യകള്‍ ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുമ്പോള്‍, തൊഴില്‍മേഖലയിലെ ഏറ്റവും പ്രധാന വെല്ലുവിളികള്‍ ഇനി നമ്മുടെ മുന്നിലേക്കെത്തിയേക്കാം.

വ്യവസായങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുകയെന്ന ഉത്തരവാദിത്തങ്ങളില്‍ നിന്നും സര്‍ക്കാരുകള്‍ ക്രമേണ പിന്‍മാറുന്നതും ഗണ്യമായ സാങ്കേതിക ഇടപെടലുകളും സര്‍ക്കാര്‍ മേഖലയിലെ തൊഴിലുകള്‍ കുറയാന്‍ കാരണമാകുന്നു. പറയേണ്ട ആവശ്യമില്ലെങ്കില്‍ കൂടിയും ഉല്‍പ്പാദന-സേവന മേഖലകളിലെ വളര്‍ച്ച ത്വരിതപ്പെടുത്തേണ്ടതുണ്ട്. സാങ്കേതിക പരിവര്‍ത്തനം സുഗമമായി സംഭവിക്കാന്‍ നാം നമ്മുടെ കരുത്ത് മനസ്സിലാക്കി പ്രവര്‍ത്തിക്കേണ്ടതുണ്ട്.

Comments

comments

Categories: FK Special, Slider