ഇന്ത്യയില്‍ ‘മൂവ്‌മെന്റു’മായി  യുബര്‍

ഇന്ത്യയില്‍ ‘മൂവ്‌മെന്റു’മായി  യുബര്‍

ന്യൂഡെല്‍ഹി: യുഎസ് കാബ് സേവനദാതാക്കളായ യുബറിന്റെ നഗരാസൂത്രണത്തിനും ഡാറ്റാ അധിഷ്ഠിത നയ രൂപകരണത്തിനു സഹായിക്കുന്ന സൗജന്യ ടൂളായ മൂവ്‌മെന്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ഡെല്‍ഹി, മുംബൈ, ബെംഗളൂരു, ഹൈദരാബാദ് എന്നീ നഗരങ്ങളിലാണ് ടൂള്‍ ലഭ്യമാകുന്നത്. കഴിഞ്ഞ വര്‍ഷം ആഗോളതലത്തില്‍ ലണ്ടന്‍, സിന്‍സിനാറ്റി തുടങ്ങി പത്ത് നഗരങ്ങളില്‍ കമ്പനി മൂവ്‌മെന്റ് അവതരിപ്പിച്ചിരുന്നു. 12 നഗരങ്ങളിലേക്കു കൂടി ടൂള്‍ വ്യാപിപ്പിക്കാനുള്ള രണ്ടാം ഘട്ട പദ്ധതിയോടനുബന്ധിച്ചാണ് ഇന്ത്യയില്‍ മൂവ്‌മെന്റ് അവതരിപ്പിച്ചിരിക്കുന്നത്. ആംസ്റ്റര്‍ഡാം, ബ്രിസ്‌ബേന്‍, കെയ്‌റോ, മെല്‍ബണ്‍, നെയ്‌റോബി, പെര്‍ത്ത്, പിറ്റ്‌സ്ബര്‍ഗ്, ടൊറന്റോ എന്നിവയാണ് രണ്ടാം ഘട്ടത്തില്‍ മൂവ്‌മെന്റ് അവതരിപ്പിച്ചിരിക്കുന്ന മറ്റു നഗരങ്ങള്‍.

ദശലക്ഷക്കണക്കിന് ട്രിപ്പുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന മൂവ്‌മെന്റ് ടൂള്‍ നഗരാസൂത്രകര്‍ക്കും നയ രൂപകര്‍ത്താക്കള്‍ക്കും ഗതാഗത രീതി വിശകലനം ചെയ്യാന്‍ അവസരം ഒരുക്കുന്നു. ഇത് ഭാവിയില്‍ അടിസ്ഥാനസൗകര്യ വികസന മേഖലയില്‍ മികച്ച നിക്ഷേപങ്ങള്‍ നടത്താന്‍ സഹായിക്കുന്നു. കൂടാതെ യാത്രക്കാരെ തങ്ങളുടെ യാത്രയില്‍ തടസം സൃഷ്ടിക്കാവുന്ന പരിപാടികളുടെ വിവരങ്ങള്‍, നഗരങ്ങളിലെ തിരക്ക് തുടങ്ങിയവ മനസിലാക്കി യാത്രാസമയം കുറക്കാനും മൂവ്‌മെന്റ് സഹായിക്കുന്നതായും യുബര്‍ അവകാശപ്പെടുന്നുണ്ട്.

Comments

comments

Categories: Business & Economy