സെന്‍കുമാറിനെതിരായ വ്യാജ മെഡിക്കല്‍ കേസ് ഹൈക്കോടതി റദ്ദാക്കി.

സെന്‍കുമാറിനെതിരായ വ്യാജ മെഡിക്കല്‍ കേസ് ഹൈക്കോടതി റദ്ദാക്കി.

കൊച്ചി: മുന്‍ ഡിജിപി സെന്‍കുമാറിനെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. സെന്‍കുമാര്‍ വ്യാജ മെഡിക്കല്‍ രേഖയുണ്ടാക്കി ശമ്പളം കൈപ്പറ്റിയെന്ന കേസാണ് റദ്ദാക്കിയത്. സെന്‍കുമാര്‍ 2016 ജൂണ്‍ മാസം മുതല്‍ പത്ത് മാസം അവധിയെടുത്ത് വ്യാജരേഖകള്‍ ചമച്ച് ശമ്പളവും ആനുകൂല്യവും നേടിയെന്നായിരുന്നു കേസ്. ഈ കേസില്‍ വിജിലന്‍സ് നേരത്തെ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് സെന്‍കുമാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. തുടര്‍ന്ന് ഹൈക്കോടതി നേരത്തെ തന്നെ വിജിലന്‍സ് കോടതിയുടെ തീരുമാനം റദ്ദ് ആക്കുകയും സുപ്രീം കോടതി വിധി ശരിവയ്ക്കുകയും ചെയ്തിരുന്നു.

 

Comments

comments

Categories: More