ഇംഗ്ലണ്ടില്‍ ഭവനമെന്ന സ്വപ്‌നം വിദൂര സ്വപ്‌നമാകുമെന്നു സര്‍വ്വേ ഫലം

ഇംഗ്ലണ്ടില്‍ ഭവനമെന്ന സ്വപ്‌നം വിദൂര സ്വപ്‌നമാകുമെന്നു സര്‍വ്വേ ഫലം

ലണ്ടന്‍: ഇംഗ്ലണ്ടില്‍ ഭവനരഹിതമായ അവസ്ഥ, നിലവിലെ സ്ഥിതിയില്‍ തുടരുകയാണെങ്കില്‍ അടുത്ത രണ്ട് വര്‍ഷത്തിനകം പതിനായിരക്കണക്കിനു കുടുംബങ്ങള്‍ താത്ക്കാലിക താമസസൗകര്യങ്ങളില്‍ കഴിയേണ്ട സാഹചര്യമുണ്ടാകുമെന്നു മുന്നറിയിപ്പ്.

ഭവന നിര്‍മാണ ചെലവ് ഉയരുന്നതും അരക്ഷിതമായ ജോലി സാഹചര്യവും ജനങ്ങളെ പട്ടിണിയിലേക്കു നയിക്കുകയാണെന്നു Joseph Rowntree Foundation (JRF) നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തി.
ഇംഗ്ലണ്ടിലെ 70 ശതമാനം വരുന്ന പ്രാദേശിക ഭരണകൂടങ്ങളും ഭവനരഹിതരായവര്‍ക്കു സ്ഥിരമായൊരു പാര്‍പ്പിട സൗകര്യമൊരുക്കാന്‍ ശ്രമിക്കുകയാണ്. ഈ 70 ശതമാനത്തിലെ 89 ശതമാനം ഭരണകൂടങ്ങള്‍ക്കും താമസ സൗകര്യം വാടകയ്ക്കു പോലും കണ്ടെത്താന്‍ സാധിക്കുന്നില്ലെന്നും റിപ്പോര്‍ട്ടുണ്ട്. തല്‍ഫലമായി, പല പ്രാദേശിക ഭരണകൂടങ്ങളും ഭവനരഹിതര്‍ക്കു B&B കളിലും (ഒറ്റ രാത്രി താമസിക്കുന്നതിനും, പ്രഭാത ഭക്ഷണം പ്രദാനം ചെയ്യുകയും ചെയ്യുന്ന ഒരു ചെറിയ താമസ സൗകര്യത്തെയാണ് bed and breakfast അഥവാ B&B എന്നു പറയുന്നത്) ഹോസ്റ്റലുകളിലും താമസസൗകര്യമൊരുക്കാന്‍ ബാദ്ധ്യസ്ഥരാവുകയാണ്.

കഴിഞ്ഞ മാസം സര്‍ക്കാര്‍ പുറത്തുവിട്ട കണക്ക്പ്രകാരം, 79,000 കുടുംബങ്ങള്‍ 2017-ലെ അവസാന മൂന്ന് മാസം താത്കാലിക വീടുകളിലാണു താമസിച്ചതെന്നാണ്. കാരണം ഇവര്‍ക്കു സ്വന്തമായൊരു ഭവനമില്ലെന്നതായിരുന്നു.
പലര്‍ക്കും ലഭിക്കുന്ന വരുമാനത്തിനും മുകളിലാണു താമസിക്കുവാനുള്ള ചെലവ്. ഇതാണു പ്രശ്‌നത്തിന്റെ പ്രധാന കാരണം. ഏതായാലും ഈ സ്ഥിതി തുടരുകയാണെങ്കില്‍ 2020-ാടെ ഒരു ലക്ഷം കുടുംബങ്ങളെങ്കിലും താമസസൗകര്യമില്ലാതെ ബുദ്ധിമുട്ടുന്ന കാഴ്ച കാണേണ്ടി വരുമെന്നാണു മുന്നറിയിപ്പ് നല്‍കുന്നത്.

Comments

comments

Categories: FK Special, Slider