വേനലില്‍ വാടാതെ, വീട്ടിലുണ്ടാക്കാം സണ്‍സ്‌ക്രീന്‍ ലോഷന്‍!

വേനലില്‍ വാടാതെ, വീട്ടിലുണ്ടാക്കാം സണ്‍സ്‌ക്രീന്‍ ലോഷന്‍!

വേനല്‍ കടുക്കുന്നതോടെ വെയിലേല്‍ക്കുമ്പോള്‍ ചര്‍മ്മവും കരുവാളിക്കാന്‍ തുടങ്ങും. സൂര്യന്റെ അള്‍ട്രാവയലറ്റ് കിരണങ്ങള്‍ ചര്‍മ്മകോശങ്ങള്‍ക്ക് നാശം വരുത്തുകയുെ ചെയ്യും.

ഈ ചൂടില്‍ നിന്ന് രക്ഷ നേടുന്നതിനായി ചര്‍മ്മ സംരക്ഷണത്തിന് സണ്‍സ്‌ക്രീനുകള്‍ ഉപയോഗിക്കുകയാണ് ഏകപോംവഴി. എന്നാല്‍ വിപണിയില്‍ നിന്ന് വാങ്ങുന്ന ക്രീമുകളെ കണ്ണുമടച്ച് വിശ്വസിക്കാനുമാവില്ല. അതിന് വീട്ടില്‍ തന്നെ ഉണ്ടാക്കിയെടുക്കാവുന്ന പ്രകൃതിദത്തമായ ചില സണ്‍സ്‌ക്രീനുകള്‍ ഇതാ

1. വെളിച്ചെണ്ണ

ഇന്ത്യന്‍ സംസ്‌ക്കാരം അനുസരിച്ച് സ്വന്തമായി തെങ്ങുള്ളവരാണ് മിക്കവരും. ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് വെളിച്ചെണ്ണ. സൂര്യന്റെ ദോഷകരമായ രശ്മങ്ങളില്‍ നിന്ന് സംരക്ഷണം നല്‍കുന്നതിനായി ഇതില്‍ ധാരാളം മിനറലുകള്‍ ഉണ്ട്.

വെളിച്ചെണ്ണ ഉപയോഗിച്ച് സണ്‍സ്‌ക്രീന്‍ ഉണ്ടാക്കുന്നതിനായി ഒരു പാത്രത്തില്‍ അല്‍പം വെളിച്ചെണ്ണ എടുത്ത് ഷീയ വെണ്ണ, സിങ്ക് ഓക്‌സൈഡ് എന്നിവ ചേര്‍ക്കുക. അതില്‍ അല്‍പം വെള്ളം കൂടി ചേര്‍ത്ത് തണുപ്പുള്ള സ്ഥലത്ത് സൂക്ഷിക്കാം. വെയിലത്ത് പുറത്തു പോകേണ്ടി വരുമ്പോള്‍ ഈ മിശ്രിതം സണ്‍സ്‌ക്രീനായി ഉപേേയാഗിക്കാം.

2. കറ്റാര്‍വാഴ ജെല്‍

ചര്‍മ്മത്തിനും മുടിക്കും ശരീരത്തിനും മികച്ച ഫലം തരുന്ന ഒന്നാണ് കറ്റാര്‍വാഴ. കറ്റാര്‍വാഴ ജെല്ലില്‍ കാരറ്റ് വിത്തിന്റെ എണ്ണയും അവക്കാഡോ എണ്ണയും കുന്തിരിക്കവും സമം ചേര്‍ത്താല്‍ സണ്‍സ്‌ക്രീന്‍ ലോഷനായി ഉപയോഗിക്കാം.

3. മഞ്ഞള്‍

ഏത് ആവശ്യത്തിനു ആശ്രയിക്കാവുന്ന ഒരു ഔഷധമാണ് മഞ്ഞള്‍. നമ്മുടെയൊക്കെ വീടുകളില്‍ സുലഭമായ ഇതിന് ധാരാളം ഗുണങ്ങളുമുണ്ട്. വെളിച്ചെണ്ണയില്‍ ഒരു നുള്ള് മഞ്ഞല്‍ ചേര്‍ത്താല്‍ നല്ലൊരു സണ്‍സ്‌ക്രീനായി ഉപയോഗിക്കാനാവും.

4. ആല്‍മണ്ട്/ ഒലിവ് ഓയില്‍

ഇവ രണ്ടിലും അടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട വിറ്റാമിനാണ് വിറ്റാമിന്‍ ഇ. ആല്‍മണ്ട് ഓയിലും ഒലിവ് ഓയിലും സമം എടുത്ത് തേങ്ങവെള്ളവും ചേര്‍ത്ത് നന്നായി യോജിപ്പിക്കുക. ഇതില്‍ സിങ്ക് ഓക്‌സൈഡ് കൂടി ചേര്‍ത്താല്‍ പ്രകൃതിദത്ത സണ്‍സ്‌ക്രീന്‍ റെഡിയായി.

 

Comments

comments

Categories: Top Stories