നിയമം അതിന്റെ വഴിക്ക് പോകും; കത്വ സംഭവം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സ്മൃതി ഇറാനി

നിയമം അതിന്റെ വഴിക്ക് പോകും; കത്വ സംഭവം രാഷ്ട്രീയവത്കരിക്കുകയാണെന്ന് സ്മൃതി ഇറാനി

ന്യുഡല്‍ഹി: കത്വയില്‍ എട്ടു വയസുകാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സ്മൃതി ഇറാനി. ഇക്കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്ന് പറഞ്ഞ അവര്‍ സംഭത്തെ രാഷ്ട്രീയ വത്കരിക്കാനുള്ള ശ്രമം നടക്കുകയാണെന്നും ആരോപിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച രാത്രി രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധ പ്രകടനം അരങ്ങേറിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സ്മൃതിയുടെ ആരോപണം. അഴിമതിയില്‍ മുങ്ങിയ ആളുകളെ കൂട്ടുപിടിക്കുകയാണ് കോണ്‍ഗ്രസ് ചെയ്യുന്നത്. അഴിമതിക്ക് വേണ്ടി വോട്ട് ചോദിച്ചവരാണ് ഇപ്പോള്‍ പ്രതിഷേധിക്കുന്നതെന്നും അവര്‍ പറഞ്ഞു. സംഭവത്തില്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ മൗനം പാലിക്കുകയാണ്. ഇതിനിടെ കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്കണമെന്ന് മേനകാ ഗാന്ധി ആവശ്യപ്പെട്ടു.

Comments

comments

Categories: FK News