ജിയോ മണി സോഡക്‌സോയുമായി കൈകോര്‍ക്കുന്നു

ജിയോ മണി സോഡക്‌സോയുമായി കൈകോര്‍ക്കുന്നു

ഭക്ഷണമോ സാധനങ്ങളോ വാങ്ങുവാന്‍ സോഡക്‌സോ പാസുകള്‍ കൈയില്‍ കരുതേണ്ട, പകരം ജിയോ മണി ആപ്പ് മതി

മുംബൈ: റെസ്റ്ററന്റുകള്‍, കഫെറ്റീരിയ, റീട്ടെയ്ല്‍ വില്‍പ്പന ശാലകള്‍ എന്നിവിടങ്ങളിലെല്ലാം ഉപഭോക്താള്‍ക്ക് പര്‍ച്ചേസിംഗ് എളുപ്പമാക്കാന്‍ സോഡക്‌സോക്കൊപ്പം റിലയന്‍സ് ജിയോയുടെ ഭാഗമായ ജിയോ മണി കൈകോര്‍ക്കുന്നു. ജിയോ മണിയും ഭക്ഷണ, അവശ്യ സാധന കൂപ്പണ്‍ രംഗത്തെ പ്രമുഖ കമ്പനിയുമായ സോഡക്‌സോയുമായുള്ള പങ്കാളിത്തം രാജ്യത്ത് ഡിജിറ്റല്‍ ഇടപാടുകള്‍ ശക്തിപ്പെടുത്തുമെന്ന്  ജിയോ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മുംബൈയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇരു കമ്പനികളും പ്രവര്‍ത്തനം നടത്തിയിരുന്നു. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് പങ്കാളിത്തം രാജ്യമെമ്പാടും വ്യാപകമാക്കുവാന്‍ ജിയോ മണിയുടെ തീരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഭാഗമായ ജിയോ പേമെന്റ്‌റ്‌സ് ബാങ്ക് ലിമിറ്റഡിന്റെ കീഴിലാണ് ജിയോ മണി വാലറ്റുകള്‍.

ഇനി മുതല്‍ സോഡക്‌സോ മീല്‍ കാര്‍ഡുകള്‍ മൊബീല്‍ അധിഷ്ഠിത ജിയോ മണി എക്കൗണ്ട് വഴി വാങ്ങാം. സോഡക്‌സോയുമായി ഇടപാടുള്ള രാജ്യത്തെ ആയിരക്കണക്കിന് റെസറ്ററന്റുകളടക്കമുള്ള വ്യപാര സ്ഥാപനങ്ങള്‍ക്ക് ഡിജിറ്റല്‍ പേമെന്റിലൂടെ ഇടപാട് നടത്താം. ഉപഭോക്താക്കള്‍ക്ക് ഭക്ഷണമോ സാധനങ്ങളോ വാങ്ങുവാന്‍ സോഡക്‌സോ പാസുകള്‍ കൈയില്‍ കരുതേണ്ടി വരില്ല. ജിയോ മണി ആപ് വഴി തന്റെ സോഡക്‌സോ കാര്‍ഡില്‍ അവശേഷിക്കുന്ന തുക അറിയുവാനും ഇടപാട് നടത്താനും ലളിതമായി സാധിക്കുമെന്ന് ജിയോ വ്യക്തമാക്കുന്നു.

മുംബൈയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇരു കമ്പനികളും പ്രവര്‍ത്തനം നടത്തിയിരുന്നു. ഇതിന്റെ വിജയത്തെ തുടര്‍ന്നാണ് പങ്കാളിത്തം രാജ്യമെമ്പാടും വ്യാപകമാക്കുവാന്‍ ജിയോ മണിയുടെ തീരുമാനം

രാജ്യത്തെ എല്ലാവര്‍ക്കും ഡിജിറ്റല്‍ ജീവിതം പൂര്‍ണമായി ആസ്വദിക്കുവാനും ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ ഗുണങ്ങള്‍ ലഭ്യമാക്കുന്നതിനും ജിയോ നടത്തുന്ന ശ്രമങ്ങള്‍ക്ക് ശക്തി പകരുന്നതാണ് സോഡക്‌സോയുമായുള്ള കൂട്ടുകെട്ടെന്ന് ജിയോ മണി ബിസിനസ് മേധാവി അനിര്‍ബാന്‍ എസ് മുഖര്‍ജി പറഞ്ഞു.

ദിവസേന സോഡക്‌സോ പാസുകള്‍ ഉപയോഗിക്കുന്നത് മൂന്നു മില്യണിലധികം ഉപഭോക്താക്കളാണ്. ഇവര്‍ക്ക് സഹായകമാകുന്നതാകും ജിയോ മണിയുമായി സോഡക്‌സോയ്ക്കുള്ള പങ്കാളിത്തം-സോഡക്‌സോ ബെനിഫിറ്റ്‌സ് ഇന്ത്യ സിഇഒ സ്റ്റീഫന്‍ മിഷേലിന്‍ പറഞ്ഞു.

Comments

comments

Categories: Business & Economy