പൊലിസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

പൊലിസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

 

തിരുവനന്തപുരം: പൊലിസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. നെയ്യാറ്റിന്‍കര വെണ്‍പകല്‍ കുറ്റിയാണി കെപി നിലയത്തില്‍ പ്രസന്നകുമാര്‍ (46) ആണ് തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിത്. ഇന്ന് രാവിലെയായിരുന്നു സംഭവം. വീടിന് പുറകിലെ മരത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. കടബാധ്യതയാണ് ആത്മഹത്യയിലേക്ക് കൊണ്ടിത്തെച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

പൂന്തുറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറായ പ്രസന്നകുമാര്‍ ഇടയ്ക്ക് സസ്‌പെന്‍ഷനിലായിരുന്നുവെന്നും ഇതോടെ കടുത്ത കടബാധ്യതയിലായെന്നുമാണ് വിവരം. ഇന്നലെ രാത്രി വീട്ടുകാര്‍ ഉറങ്ങിയ ശേഷം വീടിന് പുറകിലെ മരത്തില്‍ തൂങ്ങിയതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലിസ്. മൃതദേഹം നെയ്യാറ്റിന്‍കര ആശുപത്രിയില്‍ പോസ്റ്റുമാര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Comments

comments

Categories: FK News

Related Articles