നവാസ് ഷെരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കി

നവാസ് ഷെരീഫിനെ സുപ്രീംകോടതി അയോഗ്യനാക്കി

ഇസ്ലാമാബാദ്: അഴിമതി ആരോപണം നേരിടുന്ന മുന്‍ പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പാക്കിസ്ഥാന്‍ സുപ്രീംകോടതി അയോഗ്യനാക്കി. പനാമ പേപ്പര്‍ വിവാദത്തെ തുടര്‍ന്ന് പ്രധാനമന്ത്രി പദം രാജിവെച്ച ഷെരീഫിന് ഇനി അധികാരത്തിലേക്ക് തിരിച്ചെത്താനാവില്ല.

പാക്കിസ്ഥാന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 62(1) എഫ് പ്രകാരം ആജീവനാന്ത വിലക്കാണ് നവാസിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് പ്രകാരം ഇനി ഷെരീഫിന് പാക്കിസ്ഥാന്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനാകില്ല. മൂന്നുതവണ പാക് പ്രധാനമന്ത്രിയായ നവാസ് ഷെരീഫ് പനാമ പേപ്പര്‍ വിവാദത്തില്‍ അഴിമതി കേസ് രജിസ്റ്റര്‍ ചെയ്തതിനെ തുടര്‍ന്ന് രാജിവെക്കുകയായിരുന്നു. 2017 ജൂലൈയിലാണ് രാജി വെച്ചത്. ഈ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

 

Comments

comments

Categories: World