മുത്തൂറ്റ് ബ്ലൂ ലീഗ് ഓഫ് ഡ്രീംസ്

മുത്തൂറ്റ് ബ്ലൂ ലീഗ് ഓഫ് ഡ്രീംസ്

യുവകായിക താരങ്ങള്‍ക്ക് അവസരമൊരുങ്ങുന്നു

കൊച്ചി: ദേശീയ തലത്തില്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രുപ്പ് സംഘടിപ്പിക്കുന്ന കായിക പ്രോല്‍സാഹന പദ്ധതിയായ ‘ ദി മുത്തൂറ്റ് ബ്ലൂ ലീഗ് ഓഫ് ഡ്രീംസിലേക്ക്” അപേക്ഷകള്‍ ക്ഷണിച്ച് തുടങ്ങി. ഈമാസം പതിനഞ്ച് വരെ ആദ്യ സീസണിലേക്കുള്ള അപേക്ഷകള്‍ സ്വീകരിക്കും. രാജ്യത്തിനകത്തുള്ള കായിക താരങ്ങള്‍ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച അവസരങ്ങളിലൊന്നാണിത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സഹീര്‍ ഖാന്‍, ബ്രെറ്റ്‌ലീ, ഹെര്‍ഷല്‍ ഗിബ്‌സ്, ജോണ്ടി റോഡ്‌സ് എന്നിവര്‍ക്കൊപ്പം കളിക്കാനുള്ള അവസരം ലഭിക്കും. രാജ്യത്തുള്ള വളര്‍ന്ന് വരുന്ന ക്രിക്കറ്റ് താരങ്ങളുടെ സ്വപ്‌ന സാക്ഷാല്‍ക്കാരത്തിന് വഴിയൊരുക്കുകയാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.

തെരഞ്ഞെടുക്കപ്പെടുന്നവരുള്‍പ്പെട്ട ടീമുകളുടെ വിജയഗാഥകള്‍ മുത്തൂറ്റ് ബ്ലൂ ലീഗ് ഓഫ് ഡ്രീംസിന്റെ വെബ്‌സൈറ്റായ http://www.muthootblueleagueofdreams.com ല്‍ അപ്‌ലോഡ് ചെയ്യും. കായിക പ്രേമികള്‍ക്കെല്ലാം ഇത് കണ്ട് വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാകും. ഏറ്റവുമധികം വോട്ട് ലഭിക്കുന്ന നാല് ടീമുകളായിരിക്കും ഫൈനലിലെത്തുക. ഇവര്‍ക്ക് പ്രമുഖ ക്രിക്കറ്റ് താരങ്ങളുടെ കൂടെ കളിക്കാന്‍ സാധിക്കുമെന്ന് മാത്രമല്ല ടീമിനെ നയിക്കാനുള്ള അവസരം കൂടി ലഭിക്കും.

കായിക രംഗത്തിന്റെ അടിത്തട്ടിലുള്ള പ്രവര്‍ത്തനത്തില്‍ അഗ്രഗണ്യരാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പെന്ന് ചെയര്‍മാനും എംഡിയുമായ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. സാധാരണക്കാരുടെ ജീവിതം പുരോഗതി പ്രാപിക്കത്തക്ക വിധത്തിലേക്ക് മാറ്റങ്ങള്‍ സൃഷ്ടിക്കുന്ന ഗ്രൂപ്പെന്ന നിലക്ക് അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിന് കൂടി ശ്രമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഇടയിലുള്ള ക്രിക്കറ്റ് പ്രതിഭകള്‍ക്ക് പുതിയ അവസരമൊരുക്കുകയാണ് ‘ദി മുത്തൂറ്റ് ബ്ലൂ ലീഗ് ഓഫ് ഡ്രീംസ്” എന്ന് അദ്ദേഹം പറഞ്ഞു.

യുവതലമുറക്ക് പുതിയ അവസരമൊരുക്കുക മാത്രമല്ല അവരുടെ സ്വപ്‌നങ്ങള്‍ സാക്ഷാല്‍ക്കരിക്കുന്നതിനുള്ള വേദിയൊരുക്കുക കൂടിയാണ് ‘ദി മുത്തൂറ്റ് ബ്ലൂ ലീഗ് ഓഫ് ഡ്രീംസ്’എന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചീഫ് മാര്‍ക്കറ്റിംഗ് ഓഫീസര്‍ സഞ്ജീവ് ശുക്ല പറഞ്ഞു. യുവാക്കളുടെ പ്രിയ താരങ്ങള്‍ക്കൊപ്പം കളിക്കുക എന്ന അവരുടെ ആഗ്രഹം സാധിക്കുന്നതിനുള്ള വഴിയൊരുക്കുക കൂടിയാണ് ഈ പദ്ധതിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Comments

comments

Categories: More