ശ്രീനഗര്‍: കുഞ്ഞുങ്ങളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ജമ്മു കശ്മിര് മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. കത്വ സംഭവത്തില്‍ പ്രതികരിക്കവെയാണ് അവര്‍ നയം വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച് പുതിയ നിയമം നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്ന അവസാനത്തെ സംഭവമായിരിക്കും ഇത്. ഇത്തരം അക്രമങ്ങള്‍ക്ക് കര്‍ശന നടപടി ഉടന്‍ ഉണ്ടാവേണ്ടതുണ്ടെന്നും അവര്‍ ട്വീറ്ററില്‍ കുറിച്ചു. പെണ്‍കുട്ടിക്ക് നീതി കിട്ടണമെന്നാവശ്യപ്പെട്ട് മെഹ്ബൂബ നേരത്തെ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്ത് പ്രത്യേക യോഗം വിളിച്ചു ചേര്‍ക്കാനുള്ള തയ്യാറെടുപ്പിലാണ്. ബിജെപിയെ ഒഴിവാക്കിക്കൊണ്ടാണ് യോഗം ചേരുന്നത്.
Comments
Categories:
FK News
Tags:
mehbuba mufti
Related Articles
