ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി

ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ആരോഗ്യമന്ത്രി

 

തിരുവനന്തപുരം: സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരത്തിനെതിരെ ആരോഗ്യ മന്ത്രി കെകെ ശൈലജ. ജോലിക്ക് ഹാജരാവാത്ത ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി താക്കീത് നല്കി. ആവശ്യമായ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപി ആരംഭിച്ചതില്‍ പ്രതിഷേധിച്ചാണ് സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ അനിശ്ചിത സമരം ആരംഭിച്ചിരിക്കുന്നത്. മെഡിക്കല്‍ കോളേജുകളെയും അത്യാഹിത വിഭാഗത്തെയും സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പാലക്കാട് കുമരമ്പൂരില്‍ രാവിലെ ആറു മുതല്‍ വൈകീട്ട് ആറു വരെ ഡ്യൂട്ടി ചെയ്യാന്‍ വസമ്മതിച്ച ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഡോക്ടര്‍മാരില്‍ നിന്നുയരുന്നത്.

Comments

comments

Categories: FK News
Tags: kk shylaja