ജീവിത ശൈലി മെച്ചപ്പെടുത്തിയാല്‍ കിഡ്‌നി സ്‌റ്റോണ്‍  അകറ്റാം

ജീവിത ശൈലി മെച്ചപ്പെടുത്തിയാല്‍ കിഡ്‌നി സ്‌റ്റോണ്‍  അകറ്റാം

 

കിഡ്‌നി സ്‌റ്റോണ്‍ അഥവാ മൂത്രാശയ കല്ല് ഭേതമാക്കുന്നതിനായി നമ്മുടെ ജീവിത ശൈലി മാറ്റുകയാണ് ഏറ്റവും നല്ലത്. വലുപ്പം കുറഞ്ഞ കല്ലാണെങ്കില്‍ ആഹാരകാര്യത്തില്‍ ശ്രദ്ധ കൊടുത്താല്‍ മതിയാകും.

അധികമുള്ള കാല്‍സ്യം അലിഞ്ഞു പോകുന്നതിന് ധാരാളം വെള്ളം കുടിക്കണം. ഇത് വഴി മൂത്രത്തിലൂടെ കല്ല് അലിഞ്ഞു പോകും. ഇതിന് കുറഞ്ഞത് 8-10 ഗ്ലാസ് വെള്ളമെങ്കിലും കുടിക്കേണ്ടതുണ്ട്. ഉപ്പിന്റെ ഉപയോഗം കുറക്കുന്നത് മൂത്രത്തിലെ കാല്‍സ്യത്തിന്റെ അളവ് കുറയ്ക്കും. ഉപ്പ് ചേര്‍ത്ത വറുത്ത ഭക്ഷണസാധനങ്ങള്‍ പാടേ ഉപേക്ഷിക്കണം. ഉണങ്ങി സൂക്ഷിക്കുന്ന ഇറച്ചി, മീന്‍ ഉത്പന്നങ്ങള്‍ എന്നിവ അകറ്റി നിര്‍ത്താം. പാലുത്പന്നങ്ങള്‍ ഉപേക്ഷിക്കുന്നതും നല്ലതാണ്.

ഓക്‌സാലിക് ആസിഡ് അടങ്ങിയ തക്കാളി, സ്‌ട്രോബെറി, തവിട് ചേര്‍ന്ന ധാന്യങ്ങള്‍, നട്‌സ്, ചായ തുടങ്ങിയവയും ഉപേക്ഷിക്കണം. ഇത് ശരീരത്തിലെ ഓക്‌സലൈറ്റുകളെ അകറ്റി നിര്‍ത്തും. പകരമായി തവിട് നീക്കം ചെയ്ത അരി ഭക്ഷണത്തിന് എടുക്കാം. പഞ്ചസാരയുടെ ഉപയോഗവും കുറയ്ക്കുന്നതാണ് നല്ലത്. മുട്ട, ഇറച്ചി, കാല്‍സ്യം അടങ്ങിയ മീനുകള്‍ എന്നിവ മൂത്രാശയ കല്ല് വളരാനിടയാക്കും. മൃഗക്കൊഴുപ്പ് ശരീരത്തില്‍ ചെല്ലുന്നത് ദോഷമുണ്ടാക്കും. ഇവ കൂടാതെ ചോക്ലേറ്റ്, ഡയറി ഉത്പന്നങ്ങള്‍ എന്നിവയും ഒഴിവാക്കുകയാണെങ്കില്‍ മൂത്രാശയ കല്ല് അകറ്റാനാകും.

Comments

comments

Categories: Health