ഗതാഗതക്കുരുക്കഴിക്കാന്‍ ചൈനയില്‍ വരുന്നു ‘ഇന്റലിജന്റ് ഹൈവേ’

ഗതാഗതക്കുരുക്കഴിക്കാന്‍ ചൈനയില്‍ വരുന്നു ‘ഇന്റലിജന്റ് ഹൈവേ’

ഓട്ടോണോമസ് വാഹനങ്ങളാണു ഗതാഗത രംഗത്തെ ഭാവി. പ്രമുഖ വാഹനനിര്‍മാതാക്കളെല്ലാവരും തന്നെ ഈ വിഭാഗം വാഹനങ്ങളെ വികസിപ്പിച്ചെടുക്കുകയാണ്. ഓട്ടോ രംഗത്തുള്ളവര്‍ക്കൊപ്പം ഗൂഗിളിനെയും ആപ്പിളിനെയും പോലുളളവരും ഇത്തരം വാഹനങ്ങളെ വികസിപ്പിക്കുന്നുണ്ട്. ഓട്ടോണോമസ് വാഹനങ്ങളെ വികസിപ്പിക്കുന്ന കാര്യത്തിലും അത്യാധുനിക സംവിധാനമുള്ള നിരത്തുകള്‍ നിര്‍മിക്കുന്ന കാര്യത്തിലും ചൈനയാണു മുന്‍പില്‍.

ലോകത്തിലെ എല്ലാ വന്‍നഗരങ്ങളും അനുഭവിക്കുന്ന രൂക്ഷമായ പ്രശ്‌നമാണു ഗതാഗതക്കുരുക്ക്. വാഹനങ്ങളുടെ എണ്ണം അനുദിനം വര്‍ധിച്ചു വരുന്നതിനനുസരിച്ചു നിരത്തുകളുടെ വികസനം നടക്കുന്നില്ല. ഇതു ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ഈ പ്രശ്‌നത്തിന് പ്രതിവിധിയായി പല പദ്ധതികളും ആവിഷ്‌കരിച്ചിട്ടുണ്ടെങ്കിലും പരിഹാരം ഇനിയും അകലെയാണ്. എന്നാല്‍ ചൈന ഈ പ്രശ്‌നത്തെ നേരിടാന്‍ വ്യത്യസ്തമായൊരു പരീക്ഷണം നടത്തുകയാണ്. ഒരര്‍ഥത്തില്‍ ഗതാഗതരംഗത്തെ വിപ്ലവമെന്നു വിശേഷിപ്പിക്കാം ഈ പരീക്ഷണത്തെ. ട്രാഫിക് കുരുക്കഴിക്കാന്‍ 2022-ാടെ അവര്‍ സെജിയാങ് പ്രവിശ്യയില്‍ ഇന്റലിജന്റ് സൂപ്പര്‍ ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ്. ഈ പുതിയ ഇന്റലിജന്റ് എക്‌സ്പ്രസ് വേയില്‍ ആറ് വരി പാതയായിരിക്കും ഉണ്ടാവുക. ഈ പാതയില്‍ സുരക്ഷയൊരുക്കാന്‍ നിരീക്ഷണ, മുന്നറിയിപ്പ് സംവിധാനങ്ങളുമുണ്ടായിരിക്കും. ഇന്റലിജന്റ് ഹൈവേയില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവുമെന്നാണു പറയപ്പെടുന്നത്. വാഹനം സ്വയം പ്രവര്‍ത്തിതമായിരിക്കും. അതായതു ഡ്രൈവറിന്റെ ആവശ്യം വേണ്ടി വരില്ലെന്നു ചുരുക്കം. വാഹനം പൂര്‍ണമായും യാന്ത്രികമായിരിക്കും. സോളാര്‍ പാനലുകള്‍, മാപ്പിംഗ് സെന്‍സറുകള്‍, ഇലക്ട്രിക് ബാറ്ററി റീചാര്‍ജ്ജറുകള്‍ എന്നിവയായിരിക്കും ഓട്ടോണോമസ് ഡ്രൈവിംഗിന്റെ (സ്വയം പ്രവര്‍ത്തിത വാഹനങ്ങളുടെ) പ്രത്യേകത. ആഗോള ഗതാഗത വ്യവസായത്തെ പരിവര്‍ത്തനം ചെയ്‌തെടുക്കുന്നമെന്നു കരുതപ്പെടുന്നതാണ് ‘ഇന്റലിജന്റ് ഹൈവേ’.

2022-ാടെ ചൈനയിലെ സെജിയാങ് പ്രവിശ്യയില്‍ ഇന്റലിജന്റ് സൂപ്പര്‍ ഹൈവേയുടെ നിര്‍മാണം പൂര്‍ത്തിയാക്കുകയാണ്. ഇന്റലിജന്റ് എക്‌സ്പ്രസ് വേയില്‍ ആറ് വരി പാതയായിരിക്കും ഉണ്ടാവുക. ഈ പാതയില്‍ സുരക്ഷയൊരുക്കാന്‍ നിരീക്ഷണ, മുന്നറിയിപ്പ് സംവിധാനങ്ങളുമുണ്ടായിരിക്കും. ഇന്റലിജന്റ് ഹൈവേയില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവുമെന്നാണു പറയപ്പെടുന്നത്.

സെജിയാങ് പ്രവിശ്യയില്‍ 2022-ല്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന 161 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്റലിജന്റ് ഹൈവേ, ഹാങ്‌സു, ഷാവോസിങ്, നിങ്‌ബോ തുടങ്ങിയ മൂന്ന് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. പാതയിലെ ടോള്‍ ബൂത്തില്‍ വാഹനം നിര്‍ത്തേണ്ടി വരില്ല. ഈ പാത യാത്രയ്ക്കായി തെരഞ്ഞെടുക്കുമ്പോള്‍ തന്നെ ടോളില്‍ നല്‍കേണ്ട തുക ഓട്ടോമാറ്റിക്കായി ചാര്‍ജ്ജ് ചെയ്തിട്ടുണ്ടാവുമെന്നതും ഒരു പ്രത്യേകതയാണ്. ഈ പാത പൂര്‍ത്തിയാവുന്നതോടെ ഇപ്പോള്‍ യാത്രയ്ക്കായി വേണ്ടി വരുന്ന സമയത്തിന്റെ മൂന്നിലൊന്നു മതിയാവുമെന്നും കണക്കാക്കുന്നുണ്ട്. ഇപ്പോള്‍ ചൈനയില്‍ എക്‌സ്പ്രസ് പാതയില്‍ അനുവദിച്ചിരിക്കുന്ന പരമാവധി വേഗത മണിക്കൂറില്‍ 100-120 കിലോമീറ്ററാണ്. ശരാശരി വേഗത മണിക്കൂറില്‍ 90 കിലോമീറ്റും. എന്നാല്‍ ഇന്റലിജന്റ് ഹൈവേയില്‍ മണിക്കൂറില്‍ 150 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാനാവും. ഈ പുതിയ പാതയുടെ പ്രസക്തി ഗതാഗതക്കുരുക്കിനു പരിഹാരമാവുമെന്നതു മാത്രമല്ല, പരിസ്ഥിതി മലിനീകരണം പരമാവധി ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും ഇതു കാരണമാവുമെന്നതാണ്. ഇന്റലിജന്റ് ഹൈവേയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ചാര്‍ജ്ജിംഗ് പൈല്‍സ് (ചാര്‍ജ്ജ് ചെയ്യാനുള്ള സംവിധാനം) സജ്ജമാക്കിയിട്ടുണ്ടാവും. ഇതിനു പുറമേ എമിഷന്‍ ഫ്രീ (മലിനീകരണ തോത് കുറവുള്ള) വാഹനങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന സൗരോര്‍ജ്ജ വൈദ്യുതി ലഭ്യമാക്കുവാനും ഇവിടെ സംവിധാനമൊരുക്കും.

സെജിയാങ് പ്രവിശ്യയില്‍ നിര്‍മാണം പൂര്‍ത്തിയാക്കുന്ന 161 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഇന്റലിജന്റ് ഹൈവേ, ഹാങ്‌സു, ഷാവോസിങ്, നിങ്‌ബോ തുടങ്ങിയ മൂന്ന് നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്നതാണ്. പാതയിലെ ടോള്‍ ബൂത്തില്‍ വാഹനം നിര്‍ത്തേണ്ടി വരില്ല. ഈ പാത യാത്രയ്ക്കായി തെരഞ്ഞെടുക്കുമ്പോള്‍ തന്നെ ടോളില്‍ നല്‍കേണ്ട തുക ഓട്ടോമാറ്റിക്കായി ചാര്‍ജ്ജ് ചെയ്തിട്ടുണ്ടാവും

ഇലക്ട്രിക് വാഹനങ്ങള്‍ കൂടുതലും ചൈനയില്‍

ഇന്ന് ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന ഏറ്റവുമധികം നടക്കുന്നത് ചൈനയിലാണ്. ഇലക്ട്രിക് വാഹനങ്ങളുടെ ആഗോളതലത്തില്‍ നടക്കുന്ന വില്‍പ്പനയുടെ പകുതി വരുമിത്. ആദ്യം ഈ സ്ഥാനം അലങ്കരിച്ചിരുന്നതു യുഎസ്സായിരുന്നു. എന്നാല്‍ 2015-ല്‍ ഇലക്ട്രിക് കാറുകളുടെ ഏറ്റവും വലിയ വിപണി ചൈനയായി മാറി. ഈ വര്‍ഷം ചൈനയില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന, പ്ലഗ് ഇന്‍ ഹൈബ്രിഡ്, ഫ്യൂവല്‍ സെല്‍ കാര്‍ തുടങ്ങിയ ന്യൂ എനര്‍ജി വെഹിക്കിളെന്നു വിശേഷിപ്പിക്കുന്ന വിവിധ വിഭാഗത്തിലുള്ള വാഹനങ്ങളുടെ വില്‍പന ഒരു ദശലക്ഷം പിന്നിട്ടതായി ചൈന അസോസിയേഷന്‍ ഓഫ് ഓട്ടോമൊബൈല്‍ മാനുഫാക്ച്ചറേഴ്‌സ് പറയുന്നു. ചൈനയില്‍ 2025-ാടെ ഓട്ടോണോമസ് ഫീച്ചറുള്ള 30 ദശലക്ഷം വാഹനങ്ങളുണ്ടാകുമെന്നും കരുതപ്പെടുന്നു.

ഓട്ടോണോമസ് വാഹനങ്ങള്‍

ഡ്രൈവറില്ലാ വാഹനമെന്നും, സ്വയം പ്രവര്‍ത്തിത വാഹനമെന്നും, റോബോട്ടിക് വാഹനമെന്നുമൊക്കെ വിളിക്കാവുന്നവയാണ് ഓട്ടോണോമസ് വാഹനങ്ങള്‍. മനുഷ്യന്റെ സഹായമില്ലാതെ തന്നെ ചുറ്റുമുള്ള സാഹചര്യങ്ങളെ മനസിലാക്കി, സഞ്ചരിക്കേണ്ട ദിശ നിര്‍ണയിച്ചു വാഹനവുമായി മുന്നേറാനും യാത്ര ചെയ്യാന്‍ സാധിക്കുന്നവയാണ് ഓട്ടോണോമസ് വാഹനങ്ങള്‍. വാഹനാപകടങ്ങള്‍ കുറയ്ക്കാനും, വാഹനപ്പെരുപ്പത്തെ തുടര്‍ന്നുണ്ടാകുന്ന ഗതാഗതക്കുരുക്ക് ഇല്ലാതാക്കുവാനും ഓട്ടോണോമസ് വാഹനങ്ങള്‍ക്കു സാധിക്കുമെന്നാണ് പ്രതീക്ഷക്കപ്പെടുന്നത്. ഇവ പരിസ്ഥിതി സൗഹാര്‍ദ്ദമായിരിക്കുമെന്നതും ഒരു പ്രത്യേകതയാണ്. ആഗോളതലത്തില്‍ മുന്‍നിര വാഹനനിര്‍മാതാക്കള്‍ എല്ലാവരും ഓട്ടോണോമസ് വാഹനങ്ങളെ വികസിപ്പിക്കുന്ന തിരക്കിലാണ്.

Comments

comments

Categories: FK Special, Slider