പുതിയ സാമ്പത്തിക വര്‍ഷത്തിലെ പ്രതീക്ഷകള്‍

പുതിയ സാമ്പത്തിക വര്‍ഷത്തിലെ പ്രതീക്ഷകള്‍

2018-19 സാമ്പത്തിക വര്‍ഷത്തെ പുതിയ ഉണര്‍വോടെയാണ് രാജ്യം വരവേറ്റിരിക്കുന്നത്. ആഭ്യന്തര സാഹചര്യങ്ങള്‍ വളര്‍ച്ചക്ക് അനുകൂലമായി നിലകൊള്ളുന്നു. മികച്ച മണ്‍സൂണ്‍ മഴയും ഈ വര്‍ഷം രാജ്യം പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം ചൈന-അമേരിക്ക വ്യാപാര യുദ്ധം വിപണികളെ വളരെ മോശമായി ബാധിക്കുമെന്ന ആശങ്ക നിസാരവല്‍ക്കരിച്ച് കാണാനാകില്ല.

കടന്നു പോയ സാമ്പത്തിക വര്‍ഷത്തിന്റെ നിറംമങ്ങിയ അന്ത്യവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 2019 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം നന്നായിരിക്കും എന്ന പ്രതീക്ഷയുണ്ട്. കഴിഞ്ഞ ഒരാഴ്ചയിലേറെയായി വിപണനം നന്നായി നടക്കുന്നു. നല്ല തുടക്കം എന്ന് ഇപ്പോള്‍ പറയുന്നത് അല്‍പം നേരത്തെ ആവുമെങ്കിലും ട്രേഡിംഗ് നന്നായി മുന്നോട്ടു പോകുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. താഴ്ന്ന അവസ്ഥയില്‍ നിന്ന് നിഫ്റ്റി 2 ശതമാനവും മിഡ്കാപ് 4 ശതമാനവും സ്‌മോള്‍ കാപ് 5 ശതമാനവും ഉയര്‍ച്ച കാണിച്ചിട്ടുണ്ട്. കൂടുതല്‍ വിറ്റുപോയ മേഖലകളില്‍ നിന്നുള്ള തിരിച്ചുവരവാണ് ഒരു കാരണമെങ്കില്‍ രണ്ടാമത്തെ കാരണം വില്‍പനക്ക് ദീര്‍ഘകാല മൂലധന നേട്ടത്തില്‍ (ലോംഗ് ടേം കാപിറ്റല്‍ ഗെയ്ന്‍- എല്‍ടിസിജി) നിന്നുള്ള സമ്മര്‍ദ്ദം കുറഞ്ഞതാണ്.

ലോകത്തിന്റെ ഇപ്പോഴത്തെ ആശങ്ക വ്യാപാര യുദ്ധം തന്നെയാണ്. ഉരുക്കിന്റെ ഇറക്കു മതി തീരുവ 25 ശതമാനവും അലുമിനിയത്തിന്റേത് 10 ശതമാനവുമായി നിശ്ചയിച്ചുകൊണ്ട് അമേരിക്കയാണത് തുടങ്ങിവെച്ചത്. ഇതിനു പകരമായി ചൈന പോര്‍ക്കും വൈനും ഉള്‍പ്പടെ 128 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തി.

ഗുണകരമായ ഈ അവസ്ഥ തുടരുന്നതിന് സഹായകമായ ആഭ്യന്തര സാഹചര്യമാണ് വരുമാനത്തിലെ സാധാരണ നിലയും പണപ്പെരുപ്പവും. ഇതുകാരണം റിസര്‍വ് ബാങ്കിന് പലിശ നിരക്കു വര്‍ധനാ ഭീഷണി ഒഴിവാക്കാനും കഴിയും. സെക്കന്ററി ഇടപാടുകള്‍ നടക്കുന്ന ജിസെക്കിന്റെ (GSec) 10 വര്‍ഷത്തെ നേട്ടം ഒറ്റമാസം കൊണ്ട് 50 ബേസ് പോയന്റില്‍ (ബിപിഎസ്) നിന്ന് 7.3 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കേന്ദ്ര സര്‍ക്കാറിന്റെ കടം വാങ്ങല്‍ പദ്ധതി കുറച്ചതും റിസര്‍വ് ബാങ്ക് നടപടികള്‍ മൂലം ധനസ്ഥിതിയിലുണ്ടായ വളര്‍ച്ചയും ബാങ്കുകളുടെ വായ്പാ ഇനത്തിലെ നഷ്ടം വീതിക്കാന്‍ റിസര്‍വ് ബാങ്ക് കൈക്കൊണ്ട നടപടികളും ബോണ്ടുകളില്‍ നിന്നുള്ള നേട്ടം താഴോട്ടു കൊണ്ടു വരും.

ബോണ്ട്, ഓഹരിവിപണികളെ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി വരാനിരിക്കുന്ന ആര്‍.ബി.ഐ നയങ്ങള്‍ ഉറ്റു നോക്കുകയാണ് നിക്ഷേപകര്‍. പ്രധാന നിരക്കുകളില്‍ സമവായമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. എന്നിരുന്നാലും വര്‍ധിക്കുന്ന എണ്ണ വിലയും ബോണ്ടുകളുടെ ആഗോള നേട്ടങ്ങളും വ്യാപാര യുദ്ധങ്ങളും കിട്ടാക്കടങ്ങളുടെ വര്‍ധനയും സര്‍ക്കാര്‍ ചെലവുകളും പലിശ നിരക്ക് ഉയരത്തില്‍ തന്നെ നിര്‍ത്തിയേക്കും. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പണപ്പെരുപ്പം കുറയ്ക്കുന്നതിനും അടുത്ത ടേമില്‍ റിസര്‍വ് ബാങ്ക് ഒരു സന്തുലിത നിലപാട് കൈക്കൊള്ളുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത ടേമിനെക്കുറിച്ചുള്ള കണക്കു കൂട്ടലുകളില്‍ മഴക്കാലവും നിര്‍ണായക ഘടകമാണ്.

ബോണ്ട്, ഓഹരിവിപണികളെ സംബന്ധിച്ച് മാര്‍ഗ നിര്‍ദേശങ്ങള്‍ക്കായി വരാനിരിക്കുന്ന ആര്‍.ബി.ഐ നയങ്ങള്‍ ഉറ്റു നോക്കുകയാണ് നിക്ഷേപകര്‍. പ്രധാന നിരക്കുകളില്‍ സമവായമുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സാമ്പത്തിക വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനും പണപ്പെരുപ്പം കുറയ്ക്കുന്നതിനും അടുത്ത ടേമില്‍ റിസര്‍വ് ബാങ്ക് ഒരു സന്തുലിത നിലപാട് കൈക്കൊള്ളുമെന്നാണ് കരുതപ്പെടുന്നത്.

ലോകത്തിന്റെ ഇപ്പോഴത്തെ ആശങ്ക വ്യാപാര യുദ്ധം തന്നെയാണ്. ഉരുക്കിന്റെ ഇറക്കു മതി തീരുവ 25 ശതമാനവും അലുമിനിയത്തിന്റേത് 10 ശതമാനവുമായി നിശ്ചയിച്ചുകൊണ്ട് അമേരിക്കയാണത് തുടങ്ങിവെച്ചത്. ഇതിനു പകരമായി ചൈന പോര്‍ക്കും വൈനും ഉള്‍പ്പടെ 128 അമേരിക്കന്‍ ഉല്‍പന്നങ്ങള്‍ക്ക് 25 ശതമാനം ഇറക്കുമതി തീരുവ ചുമത്തി. ഇതേത്തുടര്‍ന്ന് സെമി കണ്ടക്ടറുകള്‍, കാര്‍, വിമാനത്തിന്റെ യന്ത്ര സാമഗ്രികള്‍, മെഷീന്‍ ഉപകരണങ്ങള്‍ തുടങ്ങി 60 ബില്യണ്‍ ഡോളറിന്റെ നൂറുകണക്കിന് ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് അമേരിക്ക് തീരുവയിട്ടു. ചൈന നടത്തുന്ന ബൗദ്ധിക സ്വത്തുമോഷണത്തിനുള്ള പ്രതികരണമായാണ് ഇങ്ങനെ ചെയ്യുന്നതെന്നാണ് അമേരിക്കന്‍ വാദം. ഇതിന്റെ തുടര്‍ച്ചയായി കഴിഞ്ഞ ദിവസം അമേരിക്ക ഇറക്കുമതി ചെയ്യുന്ന 106 ഉല്‍പന്നങ്ങള്‍ക്ക് ചൈന 25 ശതമാനം നികുതി ചുമത്തി. 50 ബില്യണ്‍ ഡോളറിന്റെ ഉല്‍പന്നങ്ങളാണിങ്ങനെ നികുതിയില്‍ കുടുങ്ങിയത്. ചൈനയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അമേരിക്കയുടെ പുതിയ നികുതി നയം മൂലമുണ്ടായ നഷ്ടം നികത്തുന്നതിനുമാണ് ഈ നടപടിയെന്നാണ് ബെയ്ജിംഗില്‍ നിന്നുള്ള വിശദീകരണം. അമേരിക്കയില്‍ നിന്നു വരുന്ന സോയാബീന്‍, വാഹനങ്ങള്‍, രാസ പദാര്‍ഥങ്ങള്‍ തുടങ്ങിയവയെല്ലാം നികുതിയില്‍ പെട്ടിട്ടുണ്ട്.

ആദ്യഘട്ടത്തിലെ പ്രതികാര നടപടികള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ ചെറിയ ശതമാനത്തെയേ ബാധിക്കുകയുള്ളു. എങ്കിലും ഈ തീരുവകള്‍ വ്യാപാര രംഗത്ത് അസന്തുലിതാവസ്ഥ കൊണ്ടുവരാനും നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കപ്പെടാനും അതുവഴി ലോകത്താകമാനം പ്രശ്‌നങ്ങളും നഷ്ടവും ഉണ്ടാകാനുമിടയാക്കും. ഈ പുതു നികുതികളിലൂടെ ചൈനയുമായുള്ള വ്യാപാര കമ്മിയില്‍ 100 ബില്യണ്‍ ഡോളറിന്റെ കുറവ് നികത്താന്‍ സാധിക്കുമെന്നാണ് അമേരിക്കയുടെ പ്രതീക്ഷ. അതിനാല്‍ തന്നെ ഈ ശീതസമരം നീണ്ടു പോകാനാണ് സാധ്യത. ഇരുകക്ഷികളും ഒരു മേശക്കു ചുറ്റും മുഖാമുഖം ഇരുന്ന് ചര്‍ച്ച ചെയ്യാതെ പ്രശ്‌നപരിഹാരം അസാധ്യമാണ്. ആസന്ന ഭാവിയില്‍ ഈ നികുതികള്‍ ആഗോള തലത്തില്‍ ഉപഭോക്താക്കള്‍ക്കും ഉല്‍പാദകര്‍ക്കും ഒരു പോലെ നഷ്ടമുണ്ടാക്കും.

ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസില്‍ അടിസ്ഥാന ഗവേഷണ വിഭാഗം മേധാവിയാണ് ലേഖകന്‍

Comments

comments

Categories: FK Special, Slider