20 കോടിയുടെ ബിറ്റ്‌കോയിന്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചു

20 കോടിയുടെ ബിറ്റ്‌കോയിന്‍ ഹാക്കര്‍മാര്‍ മോഷ്ടിച്ചു

ന്യൂഡല്‍ഹി: 20 കോടിയിലെറെ മൂല്യമുള്ള ബിറ്റ്‌കോയിന്‍ മോഷ്ടിക്കപ്പെട്ടു. ഓഫ്‌ലൈനായി സൂക്ഷിച്ചിരുന്ന കോയിനുകള്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് പലപ്പോഴായി മോഷ്ടിക്കപ്പെടുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. ഇന്ത്യയില്‍ ആദ്യമായാണ് ഡിജിറ്റല്‍ പണമായ ക്രിപ്‌റ്റോ കറന്‍സിയുടെ ഇത്രയും വലിയ തുക മോഷ്ടിക്കപ്പെടുന്നത്. രാജ്യത്തെ പ്രമുഖ ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍ സെക്യൂറിലാണ് മോഷണം നടന്നത്.

രണ്ട് ലക്ഷത്തോളം ഉപഭോക്താക്കളുള്ള കമ്പനിയില്‍ നിന്നും 438 ബിറ്റ്‌കോയിനുകള്‍ മോഷ്ടിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഹാക്കര്‍മാരെ കണ്ടെത്താന്‍ ശ്രമിച്ചുവെങ്കിലും മോഷണം നടന്ന വാലറ്റിലെ വിവരങ്ങള്‍ എല്ലാം ഇല്ലാതാക്കിയ അവസ്ഥയിലായിരുന്നു. ബിറ്റ്‌കോയിന്‍ അടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികളില്‍ നിക്ഷേപം നടത്തരുതെന്ന് ആര്‍ബിഐ മുമ്പും നിരവധി തവണ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Comments

comments

Categories: FK News

Related Articles