ഐപിഎല്‍ പരസ്യത്തിന് കൊക്ക കോളയുടെ വക 100 കോടി

ഐപിഎല്‍ പരസ്യത്തിന് കൊക്ക കോളയുടെ വക 100 കോടി

സാധാരണ ചെലവാക്കുന്ന തുകയുടെ മൂന്നിരട്ടി പണമാണ് ഇത്തവണ പരസ്യങ്ങള്‍ക്കായി കൊക്ക കോള ചെലവിടുന്നത്

ന്യൂഡെല്‍ഹി: ഐപിഎല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റിലെ പരസ്യങ്ങള്‍ക്കായി പതിവിലേറെ പണം ചെലവഴിച്ച് ആഗോള ശീതളപാനീയ ഭീമനായ കൊക്ക കോള. കഴിഞ്ഞയാഴ്ച ആരംഭിച്ച ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ടൂര്‍ണമെന്റിന്റെ പരസ്യ ബജറ്റിലേക്ക് 100 കോടി രൂപയാണ് കമ്പനി വകയിരുത്തിയിരിക്കുന്നത്. ടൂര്‍ണമെന്റിനായി സാധാരണ ചെലവിടുന്നതിന്റെ മൂന്നു മടങ്ങാണിത്. ഇന്ത്യന്‍ ശീതളപാനീയ മാര്‍ക്കറ്റില്‍ പെപ്‌സികോയുടെ സാന്നിധ്യം താരതമ്യേന കുറയുന്ന പശ്ചാത്തലത്തിലാണ് കൊക്ക കോളയുടെ ആക്രമണോത്സുകമായ നീക്കം. കോക്ക് ഈ വര്‍ഷം ടെലിവിഷന്‍ സ്‌ക്രീനുകള്‍ അടക്കിഭരിക്കാന്‍ പോവുകയാണെന്ന് പരസ്യ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ വ്യക്തമാക്കി.

‘കൊക്ക കോളയില്‍ നിന്ന് ഈ വര്‍ഷം വന്‍തോതിലുള്ള ചെലവിടലിനാണ് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നത്. പരസ്യത്തിനായി 100 കോടിയോളം രൂപയാണ് കമ്പനി ചെലവിടുന്നത്. സാധാരണ 30 കോടി രൂപ വരെയായിരുന്നു കമ്പനിയുടെ ഐപിഎല്‍ പരസ്യ ബജറ്റ്’- ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ആറ് ഭാഷകളില്‍ വിവിധ സംസ്ഥാനങ്ങളില്‍ ലഭ്യമാകുന്ന ഐപിഎല്‍, ഒന്നിലധികം പ്ലാറ്റ്‌ഫോമുകള്‍ പ്രയോജനപ്പെടുത്തി മൈക്രോ സെഗ്മെന്റേഷനില്‍ ശ്രദ്ധകേന്ദ്രീകരിക്കാനും ഉപഭോക്താക്കളുമായി ആഴത്തില്‍ ബന്ധമുണ്ടാക്കാനും തങ്ങളെ പ്രാപ്തരാക്കുമെന്ന് കൊക്ക കോള വക്താവ് പറഞ്ഞു. ടിവി, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ സ്‌പ്രൈറ്റ്, തംസ് അപ്പ്, കൊക്ക കോള തുടങ്ങിയ മൂന്നു ബ്രാന്‍ഡുകളെയാണ് കമ്പനി ഇത്തവണ മുന്നോട്ടു വെക്കുക.

സ്റ്റാറിന്റെ ഒടിടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിന്റെ പ്രധാന സ്‌പോണ്‍സര്‍മാരും കൊക്ക കോള ആയിരിക്കും. തമിഴ് ചാനലുകളില്‍ തംസ് അപ്പ് ചാര്‍ജ്ഡ് ഷോട്ട്‌സ്, സ്‌പ്രൈറ്റ് റിഫ്രഷിംഗ് മൊമന്റ് തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ തന്നെ സംപ്രേഷണം ചെയ്യും. മാസ റിഫ്രഷ് എന്ന വിഭാഗമാവും ഡിഡി സ്‌പോര്‍ട്‌സില്‍ സംപ്രേഷണം ചെയ്യുക.

സ്റ്റാറിന്റെ ഒടിടി ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഹോട്ട്‌സ്റ്റാറിന്റെ പ്രധാന സ്‌പോണ്‍സര്‍മാരും കൊക്ക കോള ആയിരിക്കും. തമിഴ് ചാനലുകളില്‍ തംസ് അപ്പ് ചാര്‍ജ്ഡ് ഷോട്ട്‌സ്, സ്‌പ്രൈറ്റ് റിഫ്രഷിംഗ് മൊമന്റ് തുടങ്ങിയ പ്രത്യേക വിഭാഗങ്ങള്‍ തന്നെ സംപ്രേഷണം ചെയ്യും. മാസ റിഫ്രഷ് എന്ന വിഭാഗമാവും ഡിഡി സ്‌പോര്‍ട്‌സില്‍ സംപ്രേഷണം ചെയ്യുക.

ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കാനും യുവാക്കള്‍ക്കും കൗമാരപ്രായക്കാര്‍ക്കുമിടയില്‍ സാമൂഹ്യ മാധ്യമങ്ങളിലെ തങ്ങളുടെ കാംപെയ്‌നുകള്‍ വികസിപ്പിക്കാനും ഹിന്ദിക്കിും ഇംഗ്ലീഷിനും പുറമേ ആറ് വ്യത്യസ്ത പ്രാദേശിക ഭാഷകള്‍ കൈകാര്യം ചെയ്യാന്‍ ശേഷിയുള്ള വാര്‍ റൂമുകളുമായി തങ്ങള്‍ സജ്ജരായിരിക്കുമെന്ന് കൊക്ക കോള വക്താവ് പറഞ്ഞു. ഐപിഎല്‍ ടീമുകളെ സാമൂഹ്യ സാന്നിധ്യം വഴി നയിക്കുന്ന ഹബ്ബായിരിക്കുമിതെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ബജറ്റുമായി ബന്ധപ്പെട്ട് പ്രതികരിക്കാന്‍ കമ്പനി തയാറായില്ല.

ചെറുകിട ബ്രാന്‍ഡുകളില്‍ നിന്നാണ് കൊക്ക കോള പ്രധാനമായും വിപണി മല്‍സരം നേരിടുന്നതെന്ന് പരസ്യ മേഖലയിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വളര്‍ന്നു വരുന്ന പ്രാദേശിക കമ്പനികളെ പിന്തള്ളിക്കൊണ്ട് തങ്ങളുടെ അടിത്തറ ഉറപ്പിക്കുന്നതിനായി പ്രാദേശിക വിപണികള്‍ കേന്ദ്രീകരിച്ച് കൊക്ക കോള പ്രത്യേക കാംപെയ്‌നുകള്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

കൊക്ക കോളയുടേത് ദ്ര്വിമുഖ തന്ത്രമാണെന്ന് മറ്റൊരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. ദേശീയ തലത്തിലുള്ള പ്രചാരണങ്ങള്‍ക്കു പുറമേ ഏതാനും പ്രാദേശിക വിപണികളെയും കമ്പനി പ്രത്യേകം ലക്ഷ്യം വയ്ക്കുന്നുണ്ട്. വിപണിയിലെ സമ്മര്‍ദത്തെ തുടര്‍ന്ന് നിലവിലുള്ള ബ്രാന്‍ഡുകളിലെ പഞ്ചസാരയുടെ അളവ് കുറക്കാനും ഡയറ്റ് വേരിയന്റുകള്‍ അവതരപിപ്പിക്കാനും പഞ്ചസാര കുറഞ്ഞ പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കാനും യുഎസ് ശീതള പാനീയ ഭീമന്റെ ഇന്ത്യാ വിഭാഗം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

Comments

comments

Categories: Business & Economy