കോര്‍പ്പറേറ്റ് നികുതി നിരക്ക് 18 ശതമാനമാക്കണമെന്ന് സിഐഐ

കോര്‍പ്പറേറ്റ് നികുതി നിരക്ക് 18 ശതമാനമാക്കണമെന്ന് സിഐഐ

ജിഎസ്ടി നിരക്കുകള്‍ കുറച്ചുകൂടി യുക്തിപൂര്‍വമാക്കണമെന്നും നികുതി അടിത്തറ വിശാലമാക്കണമെന്നും ആവശ്യം

ന്യൂഡെല്‍ഹി: സ്ലാബുകളുടെ എണ്ണം കുറച്ച് ചരക്കുസേവന നികുതി(ജിഎസ്ടി) കുറച്ചുകൂടി യുക്തിസഹമാക്കണമെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി (സിഐഐ). കോര്‍പ്പറേറ്റ് നികുതി 18 ശതമാനത്തിലേക്ക് കുറയ്ക്കണമെന്നും സിഐഐ പ്രസിഡന്റ് രാകേഷ് ഭാര്‍തി മിത്തല്‍ ആവശ്യപ്പെട്ടു. ഭാരതി എന്റര്‍പ്രൈസസ് വൈസ് ചെയര്‍മാനായ രാകേഷ് ഏതാനും ദിവസം മുമ്പാണ് സിഐഐയുടെ 2018-19 കാലയളവിലെ പ്രസിഡന്റായി സ്ഥാനമേറ്റത്.

നികുതി അടിത്തറ സര്‍ക്കാര്‍ വിപുലീകരിക്കുകയും യാതൊരു ഇളവുമില്ലാതെ കോര്‍പ്പറേറ്റ് നികുതി 18 ശതമാനത്തിലേക്ക് കുറയ്ക്കുകയും വേണം. നിലവിലെ സാമ്പത്തിക സാഹചര്യങ്ങള്‍ നമുക്ക് നല്ലതും അനുകൂലവുമാണ്. നികുതി അടിത്തറ വിശാലമാക്കേണ്ടത് അത്യാന്താപേക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

2018-19ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.3-7.7 ശതമാനത്തിലേക്കെത്തുമെന്നാണ് സിഐഐ പ്രതീക്ഷിക്കുന്നത്. ഗ്രാമീണ മേഖലയിലെ ആവശ്യകത കൂടും

2018-19ല്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ചാ നിരക്ക് 7.3-7.7 ശതമാനത്തിലേക്കെത്തുമെന്നാണ് സിഐഐ പ്രതീക്ഷിക്കുന്നത്. ഇതിന് സമാനമായ വളര്‍ച്ചാനിരക്ക് രാജ്യം നേടുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കും വ്യക്തമാക്കിയത്.

കൃഷി, കാര്‍ഷികേതര പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെ ഗ്രാമീണ സമ്പദ്‌വ്യവസ്ഥയിലെ ആവശ്യകത ശക്തിപ്പെടുന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വളര്‍ച്ചയിലേക്കെത്തുക. എണ്ണ വിലയിലെ ഉയര്‍ച്ച, സംരക്ഷണവാദം തുടങ്ങിയ ചില വെല്ലുവിളികളുണ്ടെങ്കിലും വ്യാവസായിക പ്രകടനം മെച്ചപ്പെടുത്തുന്നതിലൂടെ അവ പരിഹരിക്കാന്‍ സാധിക്കും. കൃഷ്യയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് നിതി ആയോഗ് റാങ്കിംഗ് നല്‍കാന്‍ ആരംഭിക്കേണ്ടത് ആവശ്യമാണെന്നും മിത്തല്‍ കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Business & Economy