മാള്‍ ഓഫ് ട്രാവന്‍കൂറില്‍  കാര്‍ണിവലിന്റെ  പുതിയ മള്‍ട്ടിപ്ലക്‌സ്

മാള്‍ ഓഫ് ട്രാവന്‍കൂറില്‍  കാര്‍ണിവലിന്റെ  പുതിയ മള്‍ട്ടിപ്ലക്‌സ്

തിരുവനന്തപുരം: ഇന്ത്യയിലെ ഏറ്റവും വലിയ മള്‍ട്ടിപ്ലക്‌സ് സിനിമ ശൃംഖലയായ, കാര്‍ണിവല്‍ സിനിമാസ്, തിരുവനന്തപുരം മാള്‍ ഓഫ് ട്രാവന്‍കൂറില്‍ ഏഴ് സ്‌ക്രീനുകളോടുകൂടിയ മള്‍ട്ടിപ്ലക്‌സ് ആരംഭിച്ചു. ഇതോടെ കേരളത്തിലെ 19 കേന്ദ്രങ്ങളില്‍ കാര്‍ണിവലിന് സാന്നിധ്യമായി.

51 സ്‌ക്രീനുകളും 12,620 സീറ്റുകളും. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ കാര്‍ണിവലിന് 1323 സീറ്റുകള്‍ ആണുള്ളത്.
4 കെ ഡിജിറ്റല്‍ പ്രൊജക്ഷന്‍ സാങ്കേതികവിദ്യ, ഡോള്‍ബി അറ്റ്‌മോസ് സൗണ്ട്, അതീവ പ്രകാശ സാന്ദ്രതയോടുകൂടിയ 3ഡി സ്‌ക്രീനുകള്‍, രണ്ട് വിഐപി സ്‌ക്രീനുകള്‍, ആഡംബരപൂര്‍ണമായ ഇരിപ്പിടങ്ങള്‍, എന്നിവയാണ് മാള്‍ ഓഫ് ട്രാവന്‍കൂറിലെ കാര്‍ണിവല്‍ സിനിമാസിന്റെ പ്രത്യേകതകള്‍.

സംസ്ഥാനത്തെ കാര്‍ണിവല്‍ സിനിമാ സ്‌ക്രീനുകളുടെ എണ്ണം 51-ല്‍ നിന്ന് 100 ആക്കി ഉയര്‍ത്തുമെന്ന് കാര്‍ണിവല്‍ ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനും ആയ ഡോ. ശ്രീകാന്ത് ഭാസി പറഞ്ഞു. ഇന്ത്യയിലെ 115 നഗരങ്ങളിലായി കാര്‍ണിവല്‍ സിനിമാസിന് 440-ലേറെ സ്‌ക്രീനുകളാണുള്ളത്. 2,00,000 ആണ് ഇരിപ്പിട ശേഷി. പ്രതിവര്‍ഷം 55 ദശലക്ഷം കാണികളാണ് കാര്‍ണിവലില്‍ എത്തുന്നത്. സിംഗപ്പൂരില്‍ ആറു സ്‌ക്രീനുകളുള്ള രണ്ട് പ്രദര്‍ശന കേന്ദ്രങ്ങള്‍ കൂടി ആരംഭിച്ചിട്ടുണ്ട്. ജാര്‍ഖണ്ഡിലും ഒഡീഷയിലും 150 സ്‌ക്രീനുകളോടുകൂടിയ 75 തീയേറ്റര്‍-കം-റിക്രിയേഷന്‍ സോണുകള്‍ തുറക്കാന്‍ സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. 2018 ല്‍ ഇന്ത്യയില്‍ 1000 സ്‌ക്രീനുകള്‍ എന്നതാണ് ഗ്രൂപ്പിന്റെ ലക്ഷ്യം.

Comments

comments

Categories: Business & Economy