ബാല പീഡകര്‍ക്കു വധശിക്ഷ നല്‍കണമെന്ന് മേനകാ ഗാന്ധി

ബാല പീഡകര്‍ക്കു വധശിക്ഷ നല്‍കണമെന്ന് മേനകാ ഗാന്ധി

ന്യൂഡല്‍ഹി: കത്വയില്‍ ബാലികയെ പീഡിപ്പിച്ചു കൊന്ന സംഭവത്തില്‍ ആഴത്തില്‍ വേദനിക്കുന്നതായി കേന്ദ്ര മന്ത്രി മേനക ഗാന്ധി. ഉന്നാവോ, കത്വ പീഡനങ്ങളില്‍ രാജ്യവ്യാപകമായി പ്രതിഷേധം ശക്തമായതോടെയാണ് ബിജെപി നേതൃത്വത്തിന്റെ പ്രതികരണം.

കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന തരത്തില്‍ നിയമത്തില്‍ പൊളിച്ചെഴുതണമെന്നും കേസില്‍ ശക്തമായ നടപടി ആവശ്യമാണെന്നും മേനകാ ഗാന്ധി പറഞ്ഞു. കേന്ദ്ര വനിതാ, ശിശുക്ഷേമ വകുപ്പ് മന്ത്രിയാണ് മേനകാ ഗാന്ധി. 12 വയസില്‍ താഴെയുള്ള കുരുന്നുകളെ പീഡിപ്പിക്കുന്നവര്‍ക്കു വധശിക്ഷ നല്‍കുന്ന തരത്തില്‍ പോക്‌സോ നയമം പൊളിച്ചെഴുതാന്‍ താനും മന്ത്രാലവും ആലോചിക്കുന്നതായി വീഡിയോ സന്ദേശത്തിലൂടെ അവര്‍ അറിയിച്ചു. എന്നാല്‍ ബി.ജെ.പി നേതൃത്വം പ്രതിക്കൂട്ടിലുള്ള ഉന്നാവോ പീഢനത്തില്‍ മന്ത്രി മൗനം പാലിച്ചു. ബി.ജെ.പി നേതാക്കളാരും ഇതുവരെ സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.

Comments

comments

Categories: FK News